ഇന്ത്യ @ 75 ഫ്രീഡം ക്വിസ്: വിദ്യാർഥികൾക്കൊരു വൈജ്ഞാനികോപഹാരം
text_fieldsവെർച്വൽ പഠനകാലത്ത് 'ഗൾഫ് മാധ്യമം' നടത്തുന്ന ഫ്രീഡം മെഗാക്വിസ് പരിപാടി വിദ്യാർഥികൾക്ക് നൽകുന്ന ഏറ്റവും വലിയ ഉപഹാരമാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിെൻറ 75 വർഷം ആഘോഷിക്കുന്ന ഘട്ടത്തിൽ വിദ്യാർഥികളെയും പ്രവാസിസമൂഹത്തെയും ചരിത്രത്തെക്കുറിച്ച് ഓർമിപ്പിക്കുന്നത് സത്കൃത്യമാണ്. മുന്നോട്ടുള്ള പ്രയാണത്തിന് അത് ഏറെ സഹായകരമാകും. ഏഴു മുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തുകൊണ്ട് അറിവ് വർധിപ്പിക്കാനും ഓർമശക്തി പരീക്ഷിക്കാനും തയാറാകണം. ഇന്ത്യാ ചരിത്രത്തോടൊപ്പം നാം സമാധാനപരമായി അധിവസിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ ഗതകാലവും വർത്തമാനവും മനസ്സിലാക്കാനും ഈ പരിപാടി ഉപകരിക്കും.
വരും തലമുറക്ക് അറിവിെൻറയും അനുഭവങ്ങളുടെയും പുതിയ വെളിച്ചം പ്രദാനംചെയ്യുന്ന ഇത്തരം പരിപാടികൾ ആവിഷ്കരിക്കുന്ന 'ഗൾഫ് മാധ്യമ'ത്തെ പ്രശംസിക്കുന്നു. മെഗാക്വിസിന് എല്ലാ ഭാവുകങ്ങളും വിദ്യാർഥികൾക്ക് വിജയാശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.