അറബ് ഭക്ഷ്യോൽപന്നങ്ങളുടെ ഇഷ്ടകേന്ദ്രമായി ഇന്ത്യ
text_fieldsദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതി വർധിക്കുകയാണെന്ന് പ്രമുഖർ. അറബ് വിഭവങ്ങളിൽ ഉപയോഗിക്കുന്ന തഹീന, വെളുത്ത എള്ള് എന്നിവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിച്ചുവെന്ന് യു.എ.ഇയിലെ ഭക്ഷ്യോൽപന്ന നിർമാതാക്കളായ അൽ സിദാവി ഗ്രൂപ് മേധാവി താലിബ് സാലിഹ് അൽസീദാവി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ മുംബൈയിലേക്കാണ് ഏറ്റവും കൂടുതൽ തഹീന കയറ്റിയയക്കുന്നത്. അറബ് മേഖലയിലെ കൂടുതൽ വിദ്യാർഥികൾ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നത് ആവശ്യകത വർധിപ്പിച്ചു. 15,00 ടൺ തഹീനയാണ് മുംബൈയിലേക്ക് കയറ്റിയയക്കുന്നത്. കേരളത്തിലേക്കും സാധ്യത വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് എള്ള് കയറ്റുമതിയും നല്ല രീതിയിൽ നടക്കുന്നുണ്ട്.
ബേക്കറി ഉൽപന്ന നിർമാണത്തിനാണ് ഇന്ത്യയിൽ നിന്നുള്ള എള്ള് പ്രധാനമായും ഉപയോഗിക്കുന്നത്. തഹീന, ഹാമൂസ് എന്നിവ നിർമിക്കുന്ന വെളുത്ത എള്ള് കൂടുതൽ എത്തുന്നത് സുഡാനിൽ നിന്നാണ്. ഇത്തരം 19 ലക്ഷം ടൺ എള്ള് അജ്മാനിലെത്തിക്കാൻ ചാഡ് എന്ന ആഫ്രിക്കൻ രാജ്യവുമായി അൽ സീദാവി കമ്പനി കരാർ ഒപ്പിട്ടിട്ടുണ്ട്. തുർക്കിയിലേക്കും ഇന്ത്യയിലേക്കുമാണ് അജ്മാനിൽ നിന്ന് ഇവ കയറ്റിയയക്കുക. ഇതിനായി അജ്മാൻ സർക്കാറിെൻറ പിന്തുണയും ലഭിക്കുന്നുണ്ട്. നിർമാണം വിപുലമാക്കുമെന്നും താലിബ് പറഞ്ഞു. ഫഹീമ, ജുലിയ, സലാഹ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.