Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിൽ കൂടുതൽ തർക്ക...

ഇന്ത്യയിൽ കൂടുതൽ തർക്ക പരിഹാര കേന്ദ്രങ്ങൾ വേണം -ജസ്റ്റിസ്​ രമണ

text_fields
bookmark_border
ഇന്ത്യയിൽ കൂടുതൽ തർക്ക പരിഹാര കേന്ദ്രങ്ങൾ വേണം -ജസ്റ്റിസ്​ രമണ
cancel
camera_alt

സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ യു.എ.ഇ ഫെഡറൽ സുപ്രീംകോടതി സ്വീകരണം നൽകിയപ്പോൾ

ദുബൈ: ഇന്ത്യയിൽ സ്വതന്ത്ര സ്വഭാവമുള്ള കൂടുതൽ അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന്​ ഇന്ത്യൻ സുപ്രീം കോടതി ചീഫ്​ ജസ്റ്റിസ്​ എൻ.വി. രമണ. ആഗോളവത്കരണ കാലത്ത്​ ലോകത്തിന്‍റെ വിശ്വാസം വളർത്തിയെടുക്കാൻ നിയമവാഴ്ചക്ക്​ ഊന്നൽ നൽകുന്ന ശക്തമായ സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ഓഫ്​ ആർബിട്രേഷന്‍റെയും (ഐ.സി.എ) ഫെഡറേഷൻ ഓഫ്​ ഇന്ത്യൻ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയുടെയും (ഫിക്കി) നേതൃത്വത്തിൽ ദുബൈയിൽ നടന്ന 'ആഗോളവത്​കരണ കാലത്തെ മധ്യസ്ഥം' കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യൻ രാജ്യങ്ങളുടെ തർക്ക പരിഹാര മധ്യസ്ഥ കേന്ദ്രമാണ്​ ദുബൈ. ഈ സമ്മേളനം നടത്താൻ ഇതിലും മികച്ചൊരു ഇടമുണ്ടാവില്ല. ഇന്ത്യയിൽ മധ്യസ്ഥത കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മധ്യസ്ഥതക്കും ചർച്ചകൾക്കും നിയമത്തിൽ ഉയർന്ന പ്രാധാന്യമുണ്ട്​. ഇന്ത്യൻ കോടതികൾ മധ്യസ്ഥ നിലപാടുകൾക്ക്​ പേരുകേട്ടതാണ്​. നീതി നടപ്പാക്കുക എന്ന ഒരേ ലക്ഷ്യത്തോടെയാണ്​ ആർബിട്രേഷനും ജുഡീഷ്യൽ ധാർമിക വിദ്യാഭ്യാസവും പ്രവർത്തിക്കുന്നത്​. ഇന്ത്യയിലെ കോടതികൾ മധ്യസ്ഥതയെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നു. വിധിനിർണയത്തിന്‍റെ നല്ലൊരു ഭാഗവും ആർബിട്രേഷൻ ​ൈട്രബ്യൂണലിന്​ വിട്ടുകൊടുക്കാറുണ്ട്​.

കേസുകളു​ടെ എണ്ണം വർധിച്ച്​ വരുന്നതിനാൽ ആർബിട്രേഷൻ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. ചില കാര്യങ്ങളിൽ ഇന്ത്യക്കും യു.എ.ഇക്കും സഹകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ്​ രമണയുടെയും ജസ്റ്റിസ്​ ഹിമ കോഹ്​ലിയുടെയും നേതൃത്വത്തി​ലെ ഇന്ത്യൻ സംഘത്തിന്​ യു.എ.ഇ ​ഫെഡറൽ സുപ്രീംകോടതി സ്വീകരണം നൽകി. ഫെഡറൽ സുപ്രീംകോടതി പ്രസിഡന്‍റ്​ മുഹമ്മദ്​ ഹമദ്​ അൽ ബാദിയുടെ നേതൃത്വത്തിലാണ്​ അബൂദബിയിൽ സ്വീകരണമൊരുക്കിയത്​. ഇന്ത്യൻ അംബാസഡർ സഞ്ജയ്​ സുധീറും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice NV Ramana
News Summary - India needs more Dispute Resolution Centers: Justice Ramana
Next Story