ഏഷ്യാ കപ്പ്: ഇന്ത്യ- പാകിസ്താൻ മൽസരം സെപ്റ്റംബര്‍ 19ന്
text_fieldsഇന്ത്യ-പാക് പോരിന് ദുബൈ സാക്ഷിയാകുന്നത് 12 വർഷങ്ങൾക്ക് ശേഷം
ദുബൈ: കാത്തിരുന്ന മൽസരം വരവായി. ലോക ക്രിക്കറ്റിലെ വമ്പൻമാരായ ഇന്ത്യയും പാകിസ്ഥാനും സെപ്റ്റംബർ 19 ന് ദുബൈയിൽ ഏറ്റുമുട്ടും.
ആറ് ടീമുകൾ മൽസരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ.
ഇമ്രാൻഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായ േശഷം നടക്കുന്ന മൽസരത്തിൽ അട്ടിമറി വിജയം നേടി കപ്പ് പഴയ ക്യാപ്റ്റന്‍ സമർപ്പിക്കാനുള്ള കെൽപ് പാകിസ്താനുണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെൻറാണ് ദുബൈയിലും അബൂദബിയിലുമായി നടക്കുന്ന ഏഷ്യാ കപ്പ്. ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക എന്നിവരെക്കൂടാതെ ഏഷ്യയിലെ പുതു ശക്തികളായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നിവരും മൽസരിക്കുന്നുണ്ട്. കൂടാതെ യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി മൽസരത്തിനെത്തും.
12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റിലെ ഇന്ത്യ^പാക് പോരിന് ദുബൈ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇരുടീമിെൻറയും സ്ഥാനം. യോഗ്യത നേടിയെത്തുന്നവരാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഈ ടീമിനെതിരെ പതിനെട്ടാം തിയതിയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. തൊട്ടടുത്ത ദിവസമാണ് പാകിസ്താന് എതിരെയുള്ള മൽസരം. ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. കാര്യങ്ങൾ അനുകൂലമായി വന്നാൽ രണ്ടു തവണ കൂടി ഇന്ത്യ^പാക് അങ്കത്തിന് ഏഷ്യാ കപ്പ് സാക്ഷിയാവും. ഗ്രൂപ്പില്‍ ഒരു ടീമിന് രണ്ടു മല്‍സരങ്ങള്‍ വീതമാണുണ്ടാവുക.
ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും. വൻ അട്ടിമറി സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനും സൂപ്പര്‍ ഫോറിലുണ്ടാവും. സൂപ്പര്‍ ഫോറില്‍ ഒരു ടീമിന് മൂന്നു മല്‍സരങ്ങള്‍ വീതമുണ്ട്. അതുകൊണ്ടു സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും മൽസരിക്കേണ്ടി വരും. സൂപ്പര്‍ ഫോറില്‍ ആദ്യ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക. മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ഇന്ത്യയും പാകിസ്താനും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തിയാൽ ഫൈനലിൽ ചിരവൈരികള്‍ തമ്മിലുള്ള മൂന്നാമത്തെ അങ്കം നടക്കും. സെപ്തംബര്‍ 28ന് ദുബൈ സ്പോർട്സ് സിറ്റിയിലെ ഇൻറർനാഷ്ണൽ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.