Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഇന്ത്യ–പാക്​...

യു.എ.ഇയിൽ ഇന്ത്യ–പാക്​ ക്രിക്കറ്റിന്​ പിച്ചൊരുങ്ങുന്നു

text_fields
bookmark_border
യു.എ.ഇയിൽ ഇന്ത്യ–പാക്​ ക്രിക്കറ്റിന്​ പിച്ചൊരുങ്ങുന്നു
cancel

ദുബൈ: ക്രിക്കറ്റ്​ പ്രേമികളുടെ നൊസ്​റ്റാൾജിയയായ ഷാർജ കപ്പി​ന്​ ശേഷം യു.എ.ഇയിൽ വീണ്ടും ഇന്ത്യ- പാക്​ ക്രിക്കറ്റ്​ പോരിന്​ പിച്ചൊരുങ്ങുന്നു. ട്വൻറി20 ലോകകപ്പി​െൻറ ഗ്രൂപ്​ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയും പാകിസ്​താനും ഒരേ ഗ്രൂപ്പിൽ. യു.എ.ഇയിലെ ഏതു​ വേദിയിലാണ്​ മത്സരമെന്ന്​​ തീരുമാനിച്ചിട്ടില്ലെങ്കിലും ഷാർജയാണെങ്കിൽ 'പൊളിക്കും' എന്നാണ്​ ക്രിക്കറ്റ്​ പ്രേമികളുടെ അഭിപ്രായം. ഒക്​ടോബർ 17 മുതൽ നവംബർ 14 വരെ ദുബൈ, അബൂദബി, ഷാർജ, മസ്​കത്ത്​ സ​്​റ്റേഡിയങ്ങളിലാണ്​ മത്സരങ്ങൾ.

ലോകകപ്പിനെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങിയതായി എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​ വൈസ്​ പ്രസിഡൻറ്​ ഖാലിദ്​ അൽ സറൂനി പറഞ്ഞു. ഗ്രൂപ് സ്​റ്റേജിൽ ആവേശകരമായ മത്സരം നടക്കുമെന്നാണ്​ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചപ്പോൾ മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുക്കം വിലയിരുത്താൻ ബി.സി.സി.ഐ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി ഒമാനിൽ എത്തി​. ഗ്രൂപ്​ സ്​റ്റേജിന്​ മുമ്പുള്ള ആദ്യഘട്ട മത്സരങ്ങൾ മാത്രമാണ്​ മസ്​കത്തിൽ നടക്കുന്നത്​.

ബംഗ്ലാദേശ്, ശ്രീലങ്ക, അയർലൻഡ്, നെതർലൻഡ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാൻ, പാപ്വന്യൂഗിനിയ എന്നീ ടീമുകളാണ്​ ഈ റൗണ്ടിൽ പ​ങ്കെടുക്കുന്നത്​.

ഇന്ത്യ, പാകിസ്​താൻ ഉൾപ്പെടെ ടീമുകൾ പ​ങ്കെടുക്കുന്ന രണ്ടാംഘട്ടത്തിലെ എല്ലാ മത്സരങ്ങളും യു.എ.ഇയിലെ മൂന്ന്​ മൈതാനങ്ങളിലായിരിക്കും അരങ്ങേറുക. ഇന്ത്യ-പാക്​ ടീമുകൾക്ക്​ പുറമെ ന്യൂസിലൻഡ്​, അഫ്​ഗാനിസ്​താൻ എന്നിവയാണ്​ ഈ ഗ്രൂപ്പിലുള്ളത്​.

ആദ്യ ഘട്ടത്തിൽനിന്ന്​ വിജയിച്ചുവരുന്ന രണ്ട്​ ടീമുകൾ കൂടി ഇവിടെ ഇടംപിടിക്കും. സ്​റ്റേഡിയത്തിലേക്ക്​ കാണികളെ ​പ്രവേശിപ്പിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ​മഹാമാരി എത്തിയ ശേഷം ഐ.സി.സി സംഘടിപ്പിക്കുന്ന ആദ്യ ലോക ചാമ്പ്യൻഷിപ്പാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-Pakistancricketricket match
News Summary - India-Pakistan cricket match in the UAE
Next Story