ഇന്ത്യ-എസ്.എ.ഡി.സി ട്രേഡ് കമീഷന് അബൂദബിയിൽ തുടക്കം
text_fieldsഅബൂദബി: ഇന്ത്യാ-ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ എസ്.എ.ഡി.സി ട്രേഡ് കമീഷന് അബൂദബിയിൽ തുടക്കം.അബൂദബിയിലുള്ള സിംബാബ്വെയുടെ നിലവിലെ എസ്.എ.ഡി.സി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമീഷന് തുടക്കമായത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്വെ, യു.എ.ഇ, ഇന്ത്യ എന്നിവക്കിടയിലുള്ള വ്യാപാര വികസനത്തിനുള്ള ട്രേഡ് കമീഷണറായി നിയമിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ പൂർണതോതിലുള്ള പ്രയോജനം നേടുന്നതിനും മികച്ച ബിസിനസ് വളർച്ചക്കും നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിക്ഷേപക മേഖലയിൽ ബോധവത്കരണം നടത്തുക, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ കൗൺസിൽ നടത്തുമെന്ന് ട്രേഡ് കമീഷണർ വിജയ് ആനന്ദ് പറഞ്ഞു. അതോടൊപ്പം യു.എ.ഇയിൽ ഇന്ത്യൻ ഓവർസീസ് ബിസിനസ് കൗൺസിൽ യോഗവും തുടങ്ങി.
കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിന് വിവിധ ബിസിനസുകാർക്കും കമ്പനികളുടെ സി.ഇ.ഒമാർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ ഗൾഫ് ഡയറക്ടർ ബെൻസി ജോർജ് പുതിയതായി നിയമിതനായ ട്രേഡ് കമീഷണർ വിജയ് ആനന്ദിനെ അഭിനന്ദിച്ചു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് sഇഖ്ബാലും ഇന്ത്യയും യു.എ.ഇയും സിംബാബ്വെയും തമ്മിലുള്ള ത്രികക്ഷി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.