ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഷാർജ ശക്തിെപ്പടുത്തുന്നു
text_fieldsഷാർജ: ഇന്ത്യൻ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാനും വ്യാപാരബന്ധം ദൃഢമാക്കാനും ഷാർജയുടെ വിദേശ നിക്ഷേപ വിഭാഗമായ ഇൻവെസ്റ്റ് ഇൻ ഷാർജ ഒരുങ്ങുന്നു.
ഇതിെൻറ ഭാഗമായി ഇൻവെസ്റ്റ് ഇൻ ഷാർജ പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ച് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള പ്രമുഖ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി.
നിലവിൽ ഷാർജയിൽ നിക്ഷേപങ്ങളുള്ള വൻകിട കമ്പനികളുമായും വ്യാപാരബന്ധത്തിന് പിന്തുണ നൽകുന്ന സംഘടനകളുടെ പ്രതിനിധികളുമായും നടത്തിയ ചർച്ചകൾ ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
യു.എ.ഇ. ധനമന്ത്രാലയത്തോടൊപ്പം ആന്ധ്രാ സർക്കാരിെൻറ നേതൃത്വത്തിൽ വിശാഖപട്ടണത്തു നടന്ന 'പാർട്ണർഷിപ്' സമ്മേളനത്തിലും ഷാർജ സംഘം പങ്കെടുത്തു. ‘‘സാമ്പത്തിക-സാമൂഹിക മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ഏറെ സുദൃഢവും വിലയേറിയതുമാണ്. ആ ബന്ധത്തിന് കൂടുതൽ കരുത്ത് പകരുകയും ഇരു നാടുകളും തമ്മിലുള്ള നിക്ഷേപങ്ങൾ വര്ധിപ്പിക്കുകയുമാണ് ഇൻവെസ്റ്റ് ഇൻ ഷാർജയുടെ ലക്ഷ്യം. അതിനു ഇത്തരം പങ്കാളിത്തങ്ങളും ചർച്ചകളും ഏറെ സഹായകരമാണെന്ന് - ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഓ. മുഹമ്മദ് ജുമാ അൽ മുഷറഖ് പറഞ്ഞു. ഷാർജ മീഡിയ സിറ്റി പ്രതിനിധികളോടൊപ്പം മുംബൈയിലെ എൻ.ഡി സ്റ്റുഡിയോ മേധാവികളുമായും ഇൻവെസ്റ്റ് ഇൻ ഷാർജ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
എൻ.ഡി. സ്റ്റുഡിയോയുടെ പ്രശസ്തമായ സിനിമാ നഗരം പോലെ ഷാർജയിൽ ബോളിവുഡ് സിനിമാ നഗരം ഒരുക്കുക എന്ന ആശയം നേരത്തെ ശുറൂഖ് സി.ഇ.ഓ. മർവാൻ ജാസിം അൽ സർക്കാൽ മുന്നോട്ടു വെച്ചിരുന്നു. ഇന്ത്യയും യു.എ.ഇ യുമായുള്ള വ്യാപാരബന്ധത്തിൽ ഡോളർ ഒഴിവാക്കി പകരം സ്വന്തം കറൻസി ഉപയോഗിക്കാം എന്ന നിർണായക തീരുമാനം എടുത്തതിന് തൊട്ടുപിന്നാലെയാണ് ഷാർജ സംഘത്തിെൻറ ഇന്ത്യൻ സന്ദർശനം. ഇന്ത്യയും യു.എ.ഇയും തമ്മിൽ ഇപ്പോൾ അറുപതു ബില്യൺ ഡോളറിെൻറ വ്യാപാരമുണ്ട്. 2020 ഓടെ ഇത് നൂറു ബില്യണായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.