ഇന്ത്യ-യു.എ.ഇ കരാർ തുറക്കുന്നത് അനന്തസാധ്യതകൾ -അംബാസഡർ
text_fieldsദുബൈ: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) വാണിജ്യ രംഗത്ത് അനന്തസാധ്യതകൾക്കാണ് വാതിൽ തുറക്കുന്നതെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
വാണിജ്യപരമായി മാത്രമല്ല, നയതന്ത്രപരമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ കരാറിന്‍റെ സാധ്യതകൾ വിവരിക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപയെ കുറിച്ച് വിശദീകരിക്കാൻ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം യോഗങ്ങൾ വിളിച്ചുചേർക്കും.
ദുബൈയിൽ നടന്നത് ആദ്യത്തേതാണ്. യു.എ.ഇയിൽ നടക്കുന്ന ലോകോത്തര വാണിജ്യ പ്രദർശനങ്ങളിൽ ഇന്ത്യൻ സംരംഭകരുടെ സാന്നിധ്യം ഉറപ്പാക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എ.ഇയിൽ സ്ഥിരം പ്ലാറ്റ്ഫോം ഒരുക്കും. യു.എ.ഇ സർക്കാറിന്‍റെയും വിദേശകാര്യമന്ത്രാലയത്തിന്‍റെയും ശക്തമായ പിന്തുണ ഈ കരാറിനുണ്ട്.
ഇതിന്‍റെ ഭാഗമായി 85 പേർ അടങ്ങുന്ന ഉന്നത സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. യു.എ.ഇയുടെ ആദ്യ 'സെപ'കരാർ ഇന്ത്യയുമായി ഒപ്പുവെച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.