ഇന്ത്യ -യു.എ.ഇ ബന്ധം കൂടുതൽ മെച്ചപ്പെടും -പി.വി. അബ്ദുൽ വഹാബ് എം.പി
text_fieldsദുബൈ: ഇന്ത്യ-യു.എ.ഇ ബന്ധം കൂടുതല്‍ ശക്തമാകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. യു.എ.ഇയിലെ മലയാളി ബിസിനസ്-നെറ്റ്വർക്കായ ഇൻറര്‍നാഷനല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ) ദുബൈ ഗ്രാൻഡ് ഹയാത്തില്‍ നടത്തിയ 75ാം സ്വാതന്ത്ര്യദിനാഘോഷം- 'ഇന്ത്യ @75' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യദിനം കൊണ്ടാടുന്ന ഭാരതത്തിന് പ്രവാസി- ബിസിനസ് സമൂഹത്തിെൻറ ഭാവുകങ്ങൾ നേരാനാണ് പരിപാടി നടത്തിയതെന്ന് അധ്യക്ഷത വഹിച്ച ഐ.പി.എ ചെയർമാൻ ഷംസുദ്ദീൻ ഫൈൻ ടൂൾസ് പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്യൂണിറ്റി അഫയേഴ്‌സ്- വിസ വിഭാഗം കോണ്‍സല്‍ ഉത്തംചന്ദ്, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, യു.എ.ഇ സ്വദേശിയും ദുബൈ ഗോള്‍ഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് ചെയര്‍മാനുമായ തൗഹീദ് അബ്ദുള്ള, വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകള്‍ ആമിന മുഹമ്മദലി, നടിയും നര്‍ത്തകിയുമായ ആശ ശരത്, ഐ.ടി.എല്‍ കോസ്‌മോസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. റാം ബുക്‌സാനി, പേസ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.പി. ഹുസൈന്‍, സ്റ്റാര്‍ ടെക്‌നിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനി എം.ഡി ഹസീന നിഷാദ്, അലി അല്‍ഹമ്മാദി, ഫൗണ്ടർ എ.കെ. ഫൈസൽ, മുൻ ചെയർമാന്മാരായ ഷംസുദ്ദീൻ നെല്ലറ സഹീർ സ്റ്റോറിസ്, സിദ്ദീഖ്, തൽഹത്ത് ഫോറം, മുനീർ അൽ വഫാ, റിയാസ് കിൽട്ടൻ, മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ബിസിനസുകാർക്ക് ഐ.പി.എ ഓണററി മെംബർഷിപ്പുകൾ കൈമാറി. ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനലിെൻറ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. അബ്ദുൽ ജബ്ബാർ ഹോട്ട്പാക്ക്, സൈനുൽ ആബിദീൻ സഫാരി മാൾ, സി.പി. സാലിഹ്, റിയാസ് ചേലേരി, സലീം മൂപ്പൻസ് തുടങ്ങിയവരും സംബന്ധിച്ചു. അനുപമ ടീച്ചറുടെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരവും ലിംക ബുക്ക് ഓഫ് റെക്കോഡ്സ് ഉടമ വർണിത് പ്രകാശ് എന്ന ഏഴു വയസ്സുകാരെൻറ സംഗീതപ്രകടനവും ഗായകൻ ഗഫൂർ ഷാസിെൻറ നേതൃത്വത്തിലുള്ള ഗാനസന്ധ്യയും ചടങ്ങ് വർണാഭമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.