ഇന്ത്യ-യു.എ.ഇ ബന്ധത്തിന് കരുത്തുപകരുന്നത് ജനങ്ങള്‍ -മന്ത്രി റീം അല്‍ ഹാഷിമി
text_fieldsഅബൂദബി: ഇന്ത്യയിലെയും യു.എ.ഇയിലെയും ജനങ്ങളാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് കരുത്തുപകരുന്നതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി വ്യക്തമാക്കി. സെപ കരാര്‍ വഴി ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം പുതിയ തലങ്ങളിലെത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അബൂദബിയിൽ നടക്കുന്ന ചതുര്‍ദിന ഇന്ത്യാ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
യു.എ.ഇ-ഇന്ത്യ ബന്ധത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടാന്‍ ബുദ്ധിമുട്ടാണ്. നൂറ്റാണ്ടുകളായി പലവിധത്തില്‍ ആ ബന്ധം തുടര്‍ന്നുപോരുകയാണ്. ജനങ്ങള്‍ തമ്മിലുള്ള സുസ്ഥിരബന്ധമാണ് ഇതില്‍ പ്രധാനകാരണം. ഈ ബന്ധം തുടര്ന്നുപോവുമെന്ന് തനിക്ക് വിശ്വാസമുണ്ട്. സെപ കരാർ ഒപ്പുവെച്ച് എട്ടോ ഒമ്പതോ മാസം കൊണ്ട് ഉഭയകക്ഷി വ്യാപാരം 30 ശതമാനം വര്‍ധിച്ചു. ഇതുവരെയും സഹകരണമില്ലാതിരുന്ന മേഖലകളില്‍കൂടി സഹകരിക്കാന്‍ കരാര്‍ സഹായിച്ചതായും അവര്‍ പറഞ്ഞു.
യു.എൻ രക്ഷാസമിതിയിൽ യു.എ.ഇ സാംസ്കാരിക, യുവജന മന്ത്രി നൂറ അല്‍ കാബിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ വിജയകരമായ എട്ടു ടേം പൂര്‍ത്തിയാക്കിയ ഇന്ത്യയെ നൂറ അല്‍ കാബി അഭിനന്ദിച്ചു. കൗണ്‍സിലില്‍ ഇന്ത്യയുടെ ശബ്ദം അനിവാര്യമാണെന്നുപറഞ്ഞ മന്ത്രി നവീകരിച്ച സുരക്ഷ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് യു.എ.ഇയുടെ പിന്തുണ ആവര്‍ത്തിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.