Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 1:13 PM GMT Updated On
date_range 6 Aug 2021 1:13 PM GMTയു.എ.ഇയിലേക്ക് വരാനായി മറ്റു രാജ്യങ്ങളിലെത്തിയവർക്കും ക്വാറന്റീൻ പൂർത്തിയാക്കാതെ യാത്ര ചെയ്യാം
text_fieldsbookmark_border
ദുബൈ: യാത്രാവിലക്ക് നീങ്ങുന്നതിന് മുമ്പ് യു.എ.ഇയിലേക്ക് വരാനായി വിവിധ രാജ്യങ്ങളിലെത്തിയവർക്കും നടപടിക്രമങ്ങൾ പാലിച്ചാൽ യാത്ര ചെയ്യാം. ക്വാറൻറീൻ പൂർത്തിയാക്കാതെ തന്നെ യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ അനുമതി ലഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.
ദുബൈ യാത്രക്കാർക്ക് ജി.ഡി.ആർ.എഫ്.എ-മറ്റു എമിറേറ്റുകളിലുള്ളവർ ഐ.സി.എ അനുമതി, 48മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലം, റാപിഡ് ടെസ്റ്റ് ഫലം എന്നിവയാണ് ഇത്തരം യാത്രക്കാർക്ക് ആവശ്യമായി വരിക. ഖത്തർ, അർമീനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ 14ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി യാത്ര ചെയ്യാൻ എത്തിയവർക്ക് ഇതോടെ ആശ്വാസമാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story