ഇന്ത്യൻ അംബാസഡർ എണ്ണ, പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥ കാര്യങ്ങൾക്കുള്ള പ്രത്യേക ദൂതനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക്ക് ബിൻ ദൈനയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യൻ അംബാസഡർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
എണ്ണ, പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കും ഗുണകരമായ രീതിയിൽ ഈ മേഖലകളിൽ നിക്ഷേപ അവസരം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.