ഉമ്മുൽഖുവൈനിൽ അമൃത ജീവനവാരം പദ്ധതിയുമായി ഇൻകാസ്
text_fieldsദുബൈ: വേറിട്ട സേവന പ്രവർത്തനങ്ങളുമായി മുന്നേറുന്ന ഉമ്മുൽഖുവൈൻ ഇൻകാസ് ഘടകം അമൃത ജീവനവാരം പദ്ധതിയുമായി രംഗത്ത്. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യമായി എത്തിച്ചുകൊടുക്കുകയാണ് അമൃത ജീവനവാരത്തിലൂടെ ചെയ്യുന്നതെന്ന് പ്രസിഡൻറ് സഞ്ജു പിള്ള അറിയിച്ചു. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ, ഇൻകാസ്-റാസൽഖൈമ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അസോസിയേഷൻ പ്രസിഡൻറ് എസ്.എ. സലിം, ട്രഷറർ ഗോപകുമാർ, ഇൻകാസ് വർക്കിങ് പ്രസിഡൻറ് നാസർ അൽ ദാന എന്നിവർ ഔഷധ കിറ്റുകൾ കൈമാറി.ഉമ്മുൽഖുവൈൻ ഇൻകാസ് സെക്രട്ടറി സുദേവൻ, പ്രസാദ്, ആഷ്ലി, ജോയ്, വിദ്യാധരൻ, ചന്ദ്രദേവ് എന്നിവർ നേതൃത്വം നൽകി. ഇൻകാസ് ധാരാളം ആളുകൾക്ക് ഭക്ഷണ കിറ്റുകളും സൗജന്യ എയർ ടിക്കറ്റുകളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.