ഇന്ത്യൻ അസോസിയേഷൻ ഷാർജ ഓണാഘോഷം
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓണാഘോഷം ‘ശ്രാവണോത്സവം-2023’ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറി. സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, റോജി എം. ജോൺ, ദുബൈ കോൺസുലേറ്റ് കോൺസൽ ഉത്തംചന്ദ്, ഖാമിസ് ബിൻ സലീം അൽ സുവൈദി, എം.എസ്. ബന്ദിത അരുക്ക് എന്നിവർ വിശിഷ്ടാതിഥികളായി. ഇന്ത്യൻ അസോസിയേഷൻ ഷാർജ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫയും സന്നിഹിതനായിരുന്നു.
കേരളത്തനിമ വിളിച്ചോതുന്ന ആനയും അമ്പാരിയും, ചെണ്ടമേളവും, പുലിക്കളി, പാണ്ടിമേളം, പാഞ്ചാരിമേളം, തെയ്യം, തിറ, പുലികളി, തിരുവാതിര, ഓണപ്പാട്ട് എന്നിവ ഒരുക്കിയിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. പ്രമുഖ സിനിമ പിന്നണി ഗായകൻ നജീം അർഷാദിന്റെ നേതൃത്വത്തിൽ അഖില ആനന്ദ്, വിബിൻ സേവ്യർ, സച്ചിൻ വാരിയർ, കൃതിക എന്നീ പിന്നണി ഗായകർ ഉൾപ്പെട്ട സംഗീത പരിപാടികളും അരങ്ങേറി. ഇരുപതിനായിരത്തോളം പേർക്ക് സദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.