ദീപാവലി ആഘോഷിച്ച് ഇന്ത്യൻ സമൂഹം
text_fieldsദുബൈ: സുരക്ഷിത അകലം പാലിച്ച് മനസ്സുകൾ ചേർത്തുവെച്ച് ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷിച്ചു.പതിവ് കൂട്ടംചേരലുകൾ ഒഴിവാക്കിയെങ്കിലും യു.എ.ഇയിലെ അനുവദനീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വീടുകളിലും ആഘോഷം പൊടിപൊടിച്ചു. പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും സഹോദര്യവും സ്നേഹവും പങ്കിട്ടു. രണ്ടുദിസം മുമ്പുതന്നെ ദീപാലംകൃതമായിരുന്നു വീടുകൾ.
വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വർണവിസ്മയം കാണാൻ നൂറുകണക്കിന് ഇന്ത്യക്കാർ എത്തി.ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും യു.എ.ഇ ഇന്ത്യൻ എംബസിയിലും ആഘോഷം സംഘടിപ്പിച്ചു. വിവിധ സ്കൂളുകളും സംഘടനകളും അസോസിയേഷൻ കൂട്ടായ്മകളും ഓൺലൈൻ വഴി ആഘോഷം നടത്തി. ശിശുദിനവും ദീപാവലിയും ഒരുമിച്ചുവന്നതിനാൽ രണ്ട് ആഘോഷങ്ങളും ചേർത്തായിരുന്നു പരിപാടികൾ.
പാം ജുമൈറയിലെ ഫൗണ്ടെയ്ൻ ദീപാവലിയോടനുബന്ധിച്ച് പ്രത്യേക ജലധാര സംഘടിപ്പിച്ചു. ഇതുകാണാൻ നൂറുകണക്കിനാളുകൾ എത്തി.ദുബൈ ഡിസൈൻറ ഡിസ്ട്രിക്റ്റ്, ഫെസ്റ്റിവൽ സിറ്റിമാൾ, വാട്ടർഫ്രണ്ട് മാർക്കറ്റ്, േഗ്ലാബൽ വില്ലേജിലെ ഇന്ത്യൻ പവലിയൻ എന്നിവിടങ്ങളിലും ആഘോഷം അരങ്ങ് തകർത്തു. അൽ സീഫിൽ 21 വരെ ദീപങ്ങളുടെ ഉത്സവം നടക്കുന്നുണ്ട്.അബൂദബിയിലെ പുതിയ ക്ഷേത്രത്തിെൻറ നേതൃത്വത്തിൽ ഓൺലൈൻ ആഘോഷവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.