ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം വെള്ളിയാഴ്ച
text_fieldsഷാർജ: ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം വെള്ളിയാഴ്ച ഉച്ച മൂന്നിന് നടക്കും. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും.
പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലാളികൾ കമ്പനി ഉടമകളിൽ നിന്നും നേരിടുന്ന വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും, വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിൽ നേരിടുന്ന കാലതാമസം, അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും നടപടിക്രമങ്ങളും എന്നിവ സംബന്ധിച്ചുള്ള ചർച്ചയായിരുന്നു ഫെബ്രുവരി മാസത്തിലെ ഓപൺ ഫോറത്തിൽ നടന്നത്.
ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും. ഷാർജയിലെയും വിവിധ വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിന് ഇത്തരം ഫോറങ്ങൾ ഉപകരിക്കുമെന്നും ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയും സെക്രട്ടറി ശ്രീപ്രകാശും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.