ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം പാകിസ്താൻ സ്വദേശിയെ കോടതിയിൽ ഹാജരാക്കി
text_fieldsദുബൈ: നാലുമാസം മുമ്പ് ഗുജറാത്ത് സ്വദേശികളായ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പാകിസ്താൻ സ്വദേശിയെ കോടിതിയിൽ ഹാജരാക്കി. ജൂണിലാണ് അറേബ്യൻ റാഞ്ചസ് മിറാഡിലെ വില്ലയിൽ മകളുടെ മുന്നിൽവെച്ച് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ, വിധി ആദിയ എന്നിവരാണ് മരിച്ചത്. 24കാരനായ പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, മോഷണം, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
ജൂൺ 17ന് രാത്രിയായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്കായി മുമ്പ് ഇൗ വീട്ടിലെത്തിയതിെൻറ പരിചയത്തിലാണ് ഇയാൾ മോഷണത്തിന് പദ്ധതിയിട്ടത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്ത് മതിൽചാടി മുകളിലത്തെ നിലയിലൂടെ വീട്ടിനുള്ളിൽ പ്രവേശിച്ചു. 18, 13 വയസ്സുള്ള പെൺമക്കളും വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു രക്ഷിതാക്കൾ ഉറങ്ങിയിരുന്നത്. ഇവരുടെ മുറിയിലെത്തി തിരച്ചിൽ നടത്തുന്നതിനിടെ ശബ്ദം േകട്ട് ദമ്പതികൾ ഉണർന്നു. ഇതോടെ അവരെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തിയാണ് ഇരുവരെയും പരിക്കേൽപിച്ചത്.
കരച്ചിൽകേട്ട് ഓടിയെത്തിയപ്പോഴാണ് മൂത്തമകളെയും ആക്രമിച്ചത്. പെൺകുട്ടി അലാറം മുഴക്കിയതനുസരിച്ച് പൊലീസ് എത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടിരുന്നു. ശേഷം നടത്തിയ അതിവേഗ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളിൽ പ്രതി വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.