Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ പ്രവാസികൾ...

ഇന്ത്യൻ പ്രവാസികൾ കൂടുതൽ യു.എ.ഇയിൽ; എണ്ണം 35.5 ലക്ഷം

text_fields
bookmark_border
Indian diaspora more in UAE
cancel

ദുബൈ: ഇന്ത്യയിൽ നിന്ന്​ ജോലി തേടിപ്പോകുന്ന പ്രവാസികൾ ഏറ്റവും കൂടുതലെത്തുന്നത്​ യു.എ.ഇയിൽ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിങ്​ പാർലമെന്‍റിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

ഗൾഫ്​ രാജ്യങ്ങളിൽ ആകെ ജീവിക്കുന്ന പ്രവാസികളുടെ എണ്ണം 90 ലക്ഷം കടന്നിട്ടുണ്ട്​. ഇവിടങ്ങളിൽ വ്യത്യസ്തമായ മേഖലകളിൽ ഇന്ത്യക്കാർ ജോലി ചെയ്തുവരുന്നുണ്ട്​. സാമ്പത്തികകാര്യം, ആരോഗ്യം, വിവര സാ​ങ്കേതികവിദ്യ, എൻജിനീയറിങ്​, ബാങ്കിങ്​ എന്നിവയിൽ തുടങ്ങി സാധാരണ ബ്ലൂകോളർ തൊഴിൽ മേഖലയായ ശുചീകരണം, വീട്ടുജോലി, ഇലക്​ട്രീഷ്യൻസ്​, പ്ലംബർമാർ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന എല്ലാ രംഗങ്ങളിലും പ്രവാസി സാന്നിധ്യം ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി. ലോക്സഭയിൽ പാർലമെന്‍റ്​ അംഗങ്ങളുടെ ചോദ്യത്തിന്​ മറുപടിയായാണിത്​ അദ്ദേഹം പങ്കുവെച്ചത്​.

ഗൾഫ്​ മേഖലയിൽ യു.എ.ഇ കഴിഞ്ഞാൽ ഇന്ത്യക്കാരുടെ ജനപ്രിയ രാജ്യം സൗദി അറേബ്യയാണ്​. ഇവിടെ 26.4 ലക്ഷം പ്രവാസികളാണ്​ താമസിക്കുന്നത്​. കുവൈത്തിൽ 10 ലക്ഷം ഇന്ത്യക്കാരാണുള്ളത്​. മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം ഇതിന്​ താഴെയാണ്​. ഈ വർഷം ജൂൺ 30 വരെ 1.8 ലക്ഷം പൗരന്മാർക്ക് വിദേശ ജോലിക്കായി ഇന്ത്യ ഇമിഗ്രേഷൻ ക്ലിയറൻസ് നൽകിയിട്ടുണ്ട്​. 2023ൽ 3.98 ലക്ഷം പേർക്കാണ്​ ആകെ ഇമിഗ്രേഷൻ ക്ലിയറൻസ്​ നൽകിയിരുന്നത്​. പത്താം ക്ലാസിൽ താഴെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യക്കാർക്കാണ്​ സർക്കാറിൽ നിന്നുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായിട്ടുള്ളത്​. നഴ്‌സുമാർ അടക്കമുള്ള ചില തൊഴിലുകൾക്കും വിദേശത്ത് ജോലി ചെയ്യാൻ ക്ലിയറൻസ് ആവശ്യമാണ്.

ലോകത്ത്​ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണ്​. 2020 ലെ ഐക്യരാഷ്​ട്ര സഭയുടെ കണക്കനുസരിച്ച്​ 1.8 കോടി ഇന്ത്യക്കാർ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ട്​. ചില രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒരു രാജ്യത്ത് അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യൻ പ്രവാസികൾ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രദേശങ്ങളിലുമുണ്ടെന്നും യു.എൻ നിരീക്ഷിച്ചിട്ടുണ്ട്​.

ഗൾഫിന്​ പുറമെ, അമേരിക്ക, ആസ്‌ട്രേലിയ, യു.കെ എന്നിങ്ങനെ പടിഞ്ഞാറൻ രാജ്യങ്ങളിലും ഇന്ത്യക്കാർ സജീവമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIndian diaspora
News Summary - Indian diaspora more in UAE; No. 35.5 lakhs
Next Story