ഭാരതീയ വിദ്യാഭവന്റെ പുതിയ കാമ്പസ് അൽ അസ്രയിൽ ആരംഭിച്ചു
text_fieldsഷാർജ: ഭാരതീയ വിദ്യാഭവന്റെ പുതിയ കാമ്പസ് ഷാർജയിലെ അൽ അസ്രയിൽ ആരംഭിച്ചു. ഭവൻസ് പേൾ വിസ്ഡം സ്കൂൾ ഷാർജ എന്നാണ് പേര്. ഭാരതീയ വിദ്യാഭവന്റെ മിഡിലീസ്റ്റിലെ ഒമ്പതാമത്തെയും യു.എ.ഇയിലെ അഞ്ചാമത്തെയും കാമ്പസാണിത്. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ എൻ.കെ. രാമചന്ദ്രമേനോൻ, വൈസ് ചെയർമാൻ സി.എ. സൂരജ് രാമചന്ദ്രൻ, ഡയറക്ടർ സി.എ. ദിവ്യ രാജേഷ് രാമചന്ദ്രൻ, പ്രിൻസിപ്പൽ ഇന്ദു പണിക്കർ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2006ൽ കുവൈത്തിൽ ആദ്യ സ്കൂൾ ആരംഭിച്ചാണ് ഭാരതീയ വിദ്യാഭവൻ മിഡിലീസ്റ്റിലേക്ക് കാമ്പസുകൾ വ്യാപിപ്പിക്കുന്നത്.
നിലവിൽ അബൂദബിയിൽ മൂന്നു സ്കൂളുകളും ദുബൈയിൽ ഒന്നും പ്രവർത്തിച്ചുവരുന്നുണ്ട്. പുതിയ കാമ്പസിലേക്ക് 2023-2024 അധ്യയന വർഷത്തേക്കുള്ള പ്രീ കെ.ജി മുതൽ ഗ്രേഡ് എട്ടു വരെയുള്ള ക്ലാസുകൾക്കായി പ്രവേശനം ആരംഭിച്ചതായി സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഡ്മിഷൻ ഫോറങ്ങൾ സ്കൂൾ വെബ്സൈറ്റായ www.Bhavans-sharjah.comൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0563334210 എന്ന നമ്പറിൽ ബന്ധപ്പെടാം. ചെയർമാൻ എൻ.കെ. രാമചന്ദ്രമേനോൻ, വൈസ് ചെയർമാൻ സി.എ. സൂരജ് രാമചന്ദ്രൻ, ഡയറക്ടർ സി.എ. ദിവ്യ രാജേഷ് രാമചന്ദ്രൻ, പ്രിൻസിപ്പൽ ഇന്ദു പണിക്കർ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.