പ്രവാസികളുടെ മടക്കയാത്ര: യു.എ.ഇയിലും എംബസി വിവരശേഖരണം തുടങ്ങി
text_fieldsദുബൈ: പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ആദ്യപടിയായി യു.എ.ഇയിലെ ഇന്ത്യൻ എംബസിയും വിവരശേഖര ണം തുടങ്ങി. മടക്കയാത്ര ആസൂത്രണം ചെയ്യാൻ മാത്രമാണ് രജിസ്ട്രേഷനെന്നും മടക്കയാത്ര സംബന്ധിച്ച മറ്റുതീരുമാനങ്ങൾ പിന്നീട് അറിയിക്കുമെന്നും അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു.
മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ എംബസിയുടെയോ കോൺസുലേറ്റിെൻറയോ വെബ്സൈറ്റ് മുഖേനെ പേര് രജിസ്റ്റർ ചെയ്യണം. യു.എ.ഇയിലുള്ളവർ www.cgidubai.gov.in എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് രജിസ്ട്രേഷൻ എന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.
മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും രജിസ്ട്രേഷൻ നിർവഹിക്കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. യാത്രവിമാനങ്ങൾ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും. കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും അറിയിപ്പിൽ പറയുന്നു. നേരത്തേ നോർക്കയിൽ രജിസ്റ്റർ ചെയ്തവരും എംബസി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.