ഇന്ത്യൻ എംബസിയിൽ ചർക്ക സ്ഥാപിക്കുന്നു
text_fieldsഅബൂദബി: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശിൽപം സ്ഥാപിച്ച് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് ഗാന്ധിജി പ്രതിരോധത്തിെൻറ ചിഹ്നമായി ഉയർത്തിക്കാട്ടിയ ചർക്കയും യു.എ.ഇയുടെ തലസ്ഥാനത്ത് സ്ഥാനം പിടിക്കുന്നു. പയ്യന്നൂർ ഗ്രാമോദയ ഖാദി കേന്ദ്രത്തിൽനിന്ന് അബൂദബിയിൽ എത്തിച്ച ചർക്ക ഇന്ത്യൻ എംബസിയിലാണ് സ്ഥാപിക്കുക. ചർക്ക ഉടൻ എംബസിയിൽ സ്ഥാപിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു.
വി.ടി.വി. ദാമോദരെൻറ നേതൃത്വത്തിലാണ് ചർക്കയും നൂലും അബൂദബിയിലെത്തിച്ചത്.
നേരത്തെ മഹാത്മാഗാന്ധിയുടെ ശിൽപം അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ സ്ഥാപിക്കുന്നതിനും വി.ടി.വി. ദാമോദരൻ മുൻകൈയെടുത്തിരുന്നു. ചർക്ക അബൂദബിയിലേക്ക് കൊണ്ടുവരുന്നതിെൻറ ഭാഗമായി ഒക്ടോബർ 25ന് പയ്യന്നൂർ ഗ്രാമോദയ ഖാദിസംഘം അങ്കണത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇൗ വർഷം ജനുവരിയിലാണ് ശിൽപി ചിത്രൻ കുഞ്ഞിമംഗലം രൂപകൽപന ചെയ്ത ഗാന്ധിജിയുടെ അർധകായ പ്രതിമ െഎ.എസ്.സിയിൽ സ്ഥാപിച്ചത്.
വെള്ളിയാഴ്ച അബൂദബി ഉമ്മുൽ ഇമാറാത്ത് പാർക്കിൽ സംഘടിപ്പിച്ച സഹിഷ്ണുതാ ദിനാചരണത്തിൽ പയ്യന്നൂർ ഗ്രാമോദയ ഖാദിസംഘത്തിൽനിന്ന് കൊണ്ടുവന്ന ചർക്ക പ്രദർശിപ്പിച്ചിരുന്നു. യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി ഉൾപ്പെടെയുള്ള പ്രമുഖർ ചർക്ക സന്ദർശിച്ചു. ഗാന്ധിജിയുടെ ശിൽപത്തിന് പിന്നാലെ ചർക്കയും സ്ഥാപിതമാകുന്നതോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിെൻറ സ്മരണകളുടെ ഒരു ചിഹ്നം കൂടി അബൂദബിക്ക് സ്വന്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.