ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം അക്ഷര സദസ്സ്
text_fieldsഅബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അക്ഷര ക്ലബ് സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.
ഒട്ടേറെ എഴുത്തുകാരുടെയും രചയിതാക്കളുടെയും സാന്നിധ്യത്തിൽ ഇസ്ലാമിക് സെന്ററിൽ ശനിയാഴ്ച രാത്രി നടന്ന കാവ്യ സദസ്സ് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല പറപ്പൂർ ഉദ്ഘാടനം ചെയ്തു.
എഴുത്തിന്റെയും വായനയുടെയും പ്രചാരണവും പ്രവാസി എഴുത്തുകാരനും കവിയും പുസ്തക രചയിതാവുമായ മൊയ്തീൻ അംഗടിമുഗറിനെ യോഗത്തിൽ ആദരിച്ചു. സാഹിത്യ വിഭാഗത്തിന്റെ വാർഷിക പദ്ധതികൾ ജുബൈർ വെള്ളാടത്ത് അവതരിപ്പിച്ചു.
ഓൺലൈൻ മത്സരത്തിൽ വിജയിച്ച അബ്ദുൽ മജീദ്.സി, ഗഫൂർ പെരിന്തൽമണ്ണ എന്നിവർക്ക് ഉപഹാരം നൽകി.
ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി ജാഫർ കുറ്റിക്കോട് സ്വാഗതവും കൺവീനർ ഹക്കീം എടക്കഴിയൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.