അബൂദബി ഫെസ്റ്റിവലിൽ തരംഗമാകാൻ ഇന്ത്യൻ സംഗീതവും കലയും
text_fieldsഅബൂദബി: പതിനഞ്ചാമത് അബൂദബി ഫെസ്റ്റിവലിൽ ഇന്ത്യൻ സംഗീതവും കലയും ശ്രദ്ധേയമാകും. ഫെസ്റ്റിവലിലെ ഒൗദ്യോഗിക രാജ്യമെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ക്ലാസിക്കൽ നൃത്തം, സംഗീതനൃത്തം, സമകാലിക കലാപ്രകടനങ്ങൾ എന്നിവയുടെ പ്രതിനിധാനങ്ങൾ ഫെസ്റ്റിവലിൽ ഇന്ത്യ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി. ഉമ്മ് അൽ ഇമാറാത് പാർക്ക്, എമിറേറ്റ്സ് പാലസ് ഒാഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ അരങ്ങേറുക.
മാർച്ച് എട്ടിന് രാത്രി എട്ടിന് എമിറേറ്റ്സ് പാലസ് ഒാഡിറ്റോറിയത്തിൽ ‘ദ മെർച്ചൻറ്സ് ഒാഫ് ബോളിവുഡ്’ നൃത്തപരിപാടി നടക്കും. വൈഭവി മെർച്ചൻറ്, സാലിം, സുലെമാൻ മെർച്ചൻറ് എന്നിവരായിരിക്കും പരിപാടി നയിക്കുക. മാർച്ച് എട്ട് മുതൽ 30 വരെ എമിറേറ്റ്സ് പാലസ് േഫായറിൽ കലിഗ്രഫർ രാജീവ് കുമാറിെൻറ കലിഗ്രഫി പ്രദർശനമുണ്ടായിരിക്കും. 19ന് രാത്രി എട്ടിന് തനുശ്രീ ശങ്കർ ഡാൻസ് അക്കാദമിയുടെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തം ‘വി ദ ലിവിങ്’ എന്ന പേരിൽ അവതരിപ്പിക്കും. മാർച്ച് 22ന് രാത്രി ഏഴ് മുതൽ എട്ട് വരെയും 23ന് വൈകുന്നേരം ആറ് മുതൽ രാത്രി ഏഴ് വരെയും ഉമ്മ് അൽ ഇമാറാത് പാർക്കിൽ ഗില്ലെസ് ചുയേൻ നയിക്കുന്ന ശിൽപശാല ഉണ്ടാകും.
നാടൻകല, ആധുനിക ബാലേ, സമകാലിക നൃത്തരൂപങ്ങൾ എന്നിവയിൽ പരിശീലനം നേടിയ കലാകാരനാണ് ഗില്ലെസ് ചുയേൻ. 23ന് രാത്രി എട്ട് മുതൽ ഒമ്പത് വരെ ഉമ്മ് അൽ ഇമാറാത് പാർക്കിൽ ‘രഘു ദീക്ഷിത് പ്രോജക്ട്സ്’ അവതരിപ്പിക്കും. 25ന് രാത്രി എട്ടിന് എമിറേറ്റ്സ് പാലസ് ഒാഡിറ്റോറിയത്തിൽ ലോകപ്രശസ്ത സരോദ് വാദകൻ ഉസ്താദ് അംജദ് അലി ഖാെൻറ സംഗീത പരിപാടി ഉണ്ടാകും. www.800tickets.com വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് നവ്ദീപ് സിങ് സൂരി വ്യക്തമാക്കി. പ്രത്യേക ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ‘െഎ.എൻ.ഡി 50’ എന്ന പ്രമോഷൻ കോഡ് ഉപയോഗിക്കണെമന്നും എംബസി അധികൃതർ വ്യക്തമാക്കി. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് അബൂദബി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സാംസ്കാരിക^കല പരിപാടികളുമായി 30 രാജ്യങ്ങളിൽനിന്നുള്ള 500ലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഉത്സവത്തിൽ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.