പ്രവാസികൾക്ക് വേണ്ടി യുണൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ യു.എൻ മനുഷ്യാവകാശ കമീഷനിൽ
text_fieldsദുബൈ: കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാർക്ക് നീതി ഉറപ്പാക്കാൻ ഇടപെടണ മെന്നാവശ്യപ്പെട്ട് ദുബൈയിലെ യുണൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിക്ക് പരാതി സമർപ്പിച ്ചു. യു.എ.ഇയിൽ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കഴിയുന്ന പൗരൻമാരുടെ മൗലികാവകാശങ്ങൾ മാനിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറ ാവാത്തതിനാൽ ദുരിതപ്പെടുന്ന പ്രവാസി സമൂഹത്തിെൻറ പേരിൽ സംഘടനക്കു വേണ്ടി വൈസ് പ്രസിഡന്റ് റിയാസ് കിൽട്ടൻ ആണ ് പരാതി സമർപ്പിച്ചത്.
ഇന്ത്യാ ഗവൺമെൻറ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് വ്യക്തമായ മനുഷ്യാവകാശ ലംഘന വും അന്താരാഷ്ട്ര കൺവെൻഷനുകളുടെ തീരുമാനത്തിനു വിരുദ്ധവുമാണെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു. പ്രവാസികളുടെ പ്രയാസങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രക്ലേശവും പരിഹരിക്കണമെന്ന് നിവേദനം ആവശ്യപ്പെടുന്നു.
രാജ്യത്ത് ഉണ്ടായിരുന്ന ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിരുന്നു. ലോക്ക്ഡൗൺ സമയത്ത്, ജർമ്മനി, ഫ്രാൻസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട വിദേശ പൗരന്മാരെ ചാർട്ടേഡ് വിമാനങ്ങളിൽ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാനും ഇന്ത്യൻ സർക്കാർ മുൻകൈയെടുത്തു. എന്നാൽ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പ്രവാസികളെ നാട്ടിലേക്ക് തിരികെ കൊണ്ടു വരുവാനാവില്ല എന്ന നിലപാടാണ് സർക്കാറിന്. ഈ വിഷയത്തിൽ എത്രയും വേഗം ഇടപെടാനും നിർണായക നടപടിയെടുക്കാൻ ഇന്ത്യൻ ഉന്നത അധികാരികളുമായി ചർച്ച നടത്താനും അസോസിയേഷൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയോട് അഭ്യർത്ഥിച്ചു.
യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിലെ വൃദ്ധർ, രോഗികൾ, ഗർഭിണികൾ, കുട്ടികൾ, ജോലി നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയിൽ വന്നവർ തുടങ്ങിയ വിഭാഗങ്ങളെ നാട്ടിലെത്തിക്കുന്നതിൽ കാലതാമസം വരുത്തുന്നത് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്നും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രയത്നം പരിഹാരം കണ്ടെത്തും വരെ തുടരുമെന്നു പ്രസിഡൻറ് സലീം ഇട്ടമ്മൽ അറിയിച്ചു.
ലീഗൽ ഡോക്യൂമെേൻറഷൻ പ്രൊഫഷണലുകളുടെ റെജിസ്ട്രേഡ് സംഘടനയായ യുണൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായുണ്ട്. ഹെൽപ്വിങ് ലീഡർ നസീർ വാടാനപ്പള്ളി, കരീം വലപ്പാട് എന്നിവർ ഡി.എച്ച്.എ, ദുബൈ പൊലീസ്, ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ മാർഗനിർദേശാനുസരണം ദുബൈയിലെ പ്രവാസികളുടെ കോവിഡ് പരിശോധനക്കും പുനരധിവാസത്തിനും കൗൺസലിങിനുമെല്ലാം നേതൃത്വം നൽകി വരുന്നു.
ജനറൽ സെക്രട്ടറി അജിത് ഇബ്രാഹിം, സെക്രട്ടറി മുജീബ് മപ്പാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിൽ ദുബൈ അൽ വർസാനിലെ കൊറോണ ഐസൊലേഷൻ വാർഡിെൻറ നിർമാണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു. നാഇഫ് ഉൾപ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ഫുഡ് കിറ്റ് വിതരണത്തിനും നിയമോപദേശത്തിനും ട്രഷറർ മുഹ്‌സിൻ കാലിക്കറ്റ്, ഗഫൂർ പൂക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.