മംഗൾയാൻ കാണാം; ബഹിരാകാശത്ത് 'പോകാം': വിസ്മയമൊരുക്കി ഇന്ത്യൻ പവലിയൻ
text_fieldsദുബൈ: എക്സ്പോയിലെ വിസ്മയങ്ങളിലൊന്നായിരിക്കും ഇന്ത്യൻ പവലിയൻ എന്നുറപ്പ്. കട്ടിങ് എഡ്ജ് ടെക്നോളജിയിൽ 600 േബ്ലാക്കുകൾ കൊണ്ട് തീർത്ത നാലുനില പവലിയനിൽ ആസ്വാദകരെ കാത്തിരിക്കുന്നത് അത്ഭുത ലോകമാണ്.
ഈ േബ്ലാക്കുകളിൽ ഓരോ ദിവസവും വ്യത്യസ്ത തീമുകളിൽ ചിത്രങ്ങളും വിഡിയോകളും ത്രീ -ഡി പകിട്ടിൽ മിന്നിത്തിളങ്ങും. ഇന്ത്യയുടെ സംസ്കാരവും ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്നതാവും ഈ ദൃശ്യവിസ്മയം. ഉള്ളിലേക്ക് കയറിയാൽ രാജ്യത്തിെൻറ ബഹിരാകാശ യാത്രകളും ഭാവി പദ്ധതികളുമെല്ലാം കാണാൻ കഴിയും.
ഇന്ത്യൻ പവലിയൻ നിർമാണം പൂർത്തിയായെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യം പറഞ്ഞു.
ന്യൂഡൽഹി ഉദ്യോഗ് ഭവനിൽനിന്ന് ഓൺലൈൻ വഴിയും നേരിട്ടും നടത്തിയ മീഡിയ ബ്രീഫിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സ്പോയിൽ സ്ഥിരമായ പവലിയൻ നിർമിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, എക്സ്പോ അവസാനിച്ചാലും ഇന്ത്യയുടെ അവശേഷിപ്പുകൾ എക്സ്പോ നഗരിയിലുണ്ടാകും. ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഉണർവേകുന്നതായിരിക്കും എക്സ്പോ. ഇന്ത്യയുടെ പെരുമ ആഗോളതലത്തിൽ ഉയർത്തുന്നതിന് എക്സ്പോ സഹായിക്കും.
എല്ലാ പ്രൗഢിയോടെയും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ ഇന്ത്യൻ പവലിയൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറു മാസത്തെ മഹാമേളയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധാനം െചയ്യുന്നതായിരിക്കും ഇന്ത്യൻ പവലിയൻ. മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നാണ് ഇന്ത്യയുടേത്. ഇന്ത്യയിലെ വൻകിട കമ്പനികളും സ്റ്റാർട്ടപ്പുകളും എക്സ്പോയുടെ ഭാഗമാകും. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ ചരിത്രവും സംസ്കാരവും വിളിച്ചോതുന്നതാവും പവലിയൻ. എക്സ്പോ തുടങ്ങുന്നതിെൻറ രണ്ടാം ദിനമാണ് ഗാന്ധിജയന്തി.
ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ ആഘോഷം നടക്കും. ഡിബേറ്റുകൾ, മത്സരങ്ങൾ, ഓൺലൈൻ വർക്ഷോപുകൾ എന്നിവയും ഇവിടെ അരങ്ങേറും.
താഴത്തെ നില
ഇന്ത്യയുടെ ബഹിരാകാശ യാത്രകളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ പ്രദർശിപ്പിക്കുന്നതാവും ആദ്യ നില. ബഹിരാകാശ യാത്രികനെ പോെല ആസ്വദിക്കാൻ കഴിയുന്ന വിസ്മയ ലോകമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മംഗൾയാനിെൻറ യാത്രയെ കുറിച്ചുള്ള സമഗ്രവിവരങ്ങൾ വിഡിയോയായും ചിത്രങ്ങളായും നിങ്ങൾക്ക് മുന്നിൽ തെളിയും. ഇന്ത്യയുടെ നിലവിലെ മിഷനും ഭാവിയിലെ പദ്ധതികളുമെല്ലാം ഇവിടെ നോക്കിക്കാണാം. യോഗ, ആയുർവേദം എന്നിവയുടെ സവിശേഷതകളും താഴത്തെ നിലയിൽ ദർശിക്കാം.
ഒന്നാം നില
കളേഴ്സ് ഓഫ് ഇന്ത്യ എന്ന തീമിലാണ് ഒന്നാം നിലയുടെ സജ്ജീകരണം. ഇന്ത്യയുടെ ഹെറിറ്റേജുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. താജ്മഹൽ, ഇന്ത്യ ഗേറ്റ് ഉൾപ്പെടെയുള്ളവ ഇവിടെ കാണാം. കല, സംസ്കാരം, കായികം, നൃത്തം, ടെക്സ്ൈറ്റൽസ് തുടങ്ങിയവയെ കുറിച്ചെല്ലാം ഇവിടെ നിന്നറിയാം.
രണ്ടാം നില
ഡിസ്കവർ ഇന്ത്യ എന്ന തീമിലാണ് രണ്ടാം നില. രാജ്യത്തിെൻറ 75 വർഷത്തെ ചരിത്രം പറയുന്നതിനൊപ്പം ഭാവിയിലെ അവസരങ്ങളും വരച്ചിടുന്നതാണ് ഇവിടെയുള്ള സംവിധാനം. ഇന്ത്യയിലെ ഭാവി ബിസിനസുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും ലോകത്തിന് പരിചയപ്പെടുത്തുന്നതാവും ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷനും ഇവിടെ പ്രദർശിപ്പിക്കുന്നു.
മൂന്നാം നില
ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളെയും ബിസിനസുകളെയും ഇവിടെ പരിചയപ്പെടാം. ഇവിടെയുള്ള ആർട്ട് തിയറ്റർ ഹാളിൽ കൾചറൽ ഷോയും യോഗങ്ങളും റിസപ്ഷനുകളും നടത്താൻ സൗകര്യമുണ്ട്. സിനിമ പ്രദർശനത്തിനും ഈ ഹാൾ ഉപയോഗിക്കും. ബിസിനസ് മീറ്റുകൾക്ക് മൂന്നാം നില വേദിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.