ഇന്ത്യൻ സ്കൂൾ കബ്സ് ബുൾബുൾ പരിശീലന ക്യാമ്പ്
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ കബ്സ് ആൻഡ് ബുൾബുൾസ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ എസ്. വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികളിൽ ജീവിത നൈപുണ്യത്തെക്കുറിച്ചുള്ള പ്രായോഗിക അറിവ് വളർത്തിയെടുക്കാനും അവരുടെ സമഗ്ര വികസനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു വാർഷിക ക്യാമ്പ്.
നൂറിലധികം കുട്ടികൾ പങ്കെടുത്തു. ക്രാഫ്റ്റ് വർക്കുകൾ, ക്യാമ്പ് ഗെയിമുകൾ, ക്യാമ്പ് ഫയർ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ അവർ സജീവമായി പങ്കെടുത്തു. ക്യാമ്പ് ചീഫ് ചിന്നസാമിയുടെ നേതൃത്വത്തിൽ 16 അധ്യാപകരും 20 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വളന്റിയർമാരും ക്യാമ്പിൽ പങ്കെടുത്തു. പരിശീലന ക്യാമ്പിന്റെ സമാപനവേളയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും മികവിനുള്ള അവാർഡുകളും സമ്മാനിച്ചു. ക്ലബിലെ സജീവ പങ്കാളിത്തത്തിന് വിദ്യാർഥികളെയും ക്യാമ്പ് മികച്ച നിലയിൽ സംഘടിപ്പിച്ചതിന് അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.