ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ 2022 എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പിൽ ജേതാക്കളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഈസ ടൗൺ ജാഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, എൻ.എസ് പ്രേമലത, എം.എൻ രാജേഷ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫാ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, സയാനി മോട്ടോഴ്സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, അസി. ജനറൽ മാനേജർ മുഹമ്മദ് മുറമ്പാത്തി, ഷക്കീൽ ഗ്രൂപ് ചെയർമാൻ ആൻഡ് എം.ഡി ഷക്കീൽ അഹമ്മദ്, നൈല ഷക്കീൽ, ലോസ്റ്റ് പാരഡൈസ് ഓഫ് ദിൽമൻ അസി. ജനറൽ മാനേജർ മുഹമ്മദ് കാഷിഫ് ജീലാനി, നാഷനൽ ട്രാൻസ്പോർട്ട് കമ്പനി ഓപറേഷൻസ് മാനേജർ ബ്ലെസൺ വർഗീസ്, സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ഷാനവാസ്, മുഖ്യ രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, ജനറൽ കോഓഡിനേറ്റർ പി.എം. വിപിൻ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ, വൈസ് പ്രിൻസിപ്പൽമാർ, മറ്റ് ഫെയർ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ് വ്യവസായ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നവംബർ 27നാണ് നടത്തിയത്. ചടങ്ങിൽ താഴെപ്പറയുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും സ്പോൺസർമാരെയും സംഘാടക സമിതി അംഗങ്ങളെയും ആദരിക്കുകയും ചെയ്തു. 1. മർവ മൻസൂർ -മിത്സുബിഷി എ.എസ്.എക്സ് കാർ, 2. ഫാത്തിമത്തുൽ ഷഹർബാനു -എം.ജി ഫൈവ് കാർ, 3. ബൻവാരിലാൽ -ഫ്രിഡ്ജ്, 4. അഷ്റഫ് കെ.പി മുഹമ്മദ് - എൽ.ഇ.ഡി ടെലിവിഷൻ, 5. ജയമോൾ -വാഷിങ് മെഷീൻ, 6. ജോസഫ് വി കുര്യൻ -നിക്കോൺ കാമറ, 7. യൂസുഫ് - മൈക്രോവേവ് ഓവൻ, 8. ടി. ഉനൈസ്- വാക്വം ക്ലീനർ, 9. വിഘ്നേഷ് ജീവൻ -നിയോ ഗ്ലൂക്കോമീറ്റർ, 10. ഐറിൻ മറിയം സെലിമോൻ -കാമിനോമോട്ടോ ഹെയർ കെയർ ഗിഫ്റ്റ് പാക്ക് ജപ്പാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.