ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ ഇരുപതാം വാർഷികം ആഘോഷിച്ചു
text_fieldsഅജ്മാന്: ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ ഇരുപതാം വാർഷികം ആഘോഷിച്ചു. റിയൽ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ സെൻറർ അംഗങ്ങളായ കലാകാരന്മാരുടെ നിരവധി പരിപാടികൾ അരങ്ങേറി.
ഇരുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വിഭാഗം കോൺസുൽ ഉത്തം ചന്ദ് നിർവഹിച്ചു.
അജ്മാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാെൻറ പ്രവർത്തനങ്ങൾ വളരെ വലുതാണെന്ന് കോൺസുൽ അഭിപ്രായപ്പെട്ടു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി ജോൺസൺ, എന്‍.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, ഗൾഫ് മെഡിക്കൽ യൂനിവാഴ്സിറ്റി വൈസ് ചാൻസിലർ മണ്ഡ വെങ്കിട്ടരാമൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സജികുമാർ പിള്ള സ്വാഗതവും ട്രഷറർ ഗിരീശൻ നന്ദിയും പറഞ്ഞു. യു.എ.ഇയിലെ മികച്ച ജീവകാരുണ്യ പ്രവർത്തകർക്ക് എല്ലാവർഷവും ഐ.എസ്.സി അജ്മാൻ നൽകിവരുന്ന സപര്യ 2021 അവാർഡ് ഷംല പ്രതാപിനും സജി ചെറിയാനും സമ്മാനിച്ചു. കവയത്രി സുഗത കുമാരി ടീച്ചറുടെ ഓർമക്കായി സംഘടിപ്പിച്ച കാവ്യാലാപന മത്സരമായ സുഗതാജ്ഞലിയുടേയും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ വജ്രകാന്തി എന്ന ക്വിസ് മത്സരത്തിലെയും മേഖല വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മലയാളം മിഷൻ യു.എ.ഇ കോർഡിനേറ്റർ കെ.എല്‍ ഗോപി വിതരണം ചെയ്തു. സോഷ്യല്‍ സെൻറര്‍ നാടക കലാകാരനമാർ ഡ്രാമ സ്കിറ്റുകൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി.
പരിപാടിയോടനുബന്ധിച്ച് പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്തിെൻറ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.