ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ഓണം കുടുംബസംഗമം ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കെ.ജി ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ഓണം കുടുംബസംഗമം ഐ.എസ്.സി അങ്കണത്തിൽ സംഘടിപ്പിച്ചു. 600ലധികം കുടുംബാംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കെ.ജി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഐസ്.സിയുടെ നിലവിലെ മുതിർന്ന അംഗമായ സിദ്ദീഖ് മുഹമ്മദിനെ ഓണപ്പുടവ നൽകി ആദരിച്ചു. പൂക്കളവും മാവേലിയും പുലിക്കളിയും ചെണ്ടമേളവും ഗാന നൃത്തങ്ങളും നിശ്ചയദാർഢ്യമുളള കുട്ടികളുടെ പ്രകടനവും കായികവിനോദയിനങ്ങളും ഓണസദ്യയും നടന്നു.
ജനറൽ സെക്രട്ടറി ചന്ദ്രൻ ബേപ്പ് സ്വാഗതവും ട്രഷറർ വിനോദ് കുമാര്‍ ടി.ബി നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ഷിഹാസ്, അതുല്യ രാജ്, ജോയന്റ് ട്രഷറർ അഫ്സൽ, ജെറി, ഗിരീശൻ, പ്രേം, സുജികുമാർ, സജീം, പ്രഘോഷ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.