ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. ‘പൊന്നോണം 2024’ എന്ന പേരിൽ സെപ്റ്റംബർ 27 മുതൽ 29 വരെ നീണ്ട ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഓണക്കളികളും വിവിധ കലാപരിപാടികളും ഓണസദ്യയും ഉൾപ്പെടുന്നതായി ആഘോഷം.
നൂറുകണക്കിനാളുകൾ ആഘോഷത്തിൽ പങ്കെടുത്തു. ഐ.എസ്.സി പ്രസിഡന്റ് നാസിറുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി മുഖ്യ രക്ഷാധികാരി അബ്ദുൽ ഗഫൂർ ബെഹറൂസിയൻ ഉദ്ഘാടനം നിർവഹിച്ചു.
ഐ.എസ്.സി വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ കഥ തിരക്കഥ, ഗാനരചന നിർവഹിച്ച് സംവിധാനം ചെയ്ത വയനാട് ഉരുൾ ദുരന്തത്തിന്റെ ഹൃദയഭേദകമായ കഥപറയുന്ന ‘പാതി മുറിഞ്ഞ പാട്ട്’ എന്ന നാടകം ഏറെ ഹൃദ്യമായിരുന്നു.
ഐ.എസ്.സി കൾചറൽ സെക്രട്ടറി സുഭാഷാണ് നാടകത്തിന് രംഗാവിഷ്കാരവും കലാസംവിധാനവും നിർവഹിച്ചത്. അനു അംബി പശ്ചാത്തല സംഗീതവും ശബ്ദ സങ്കലനവും ഒരുക്കി. ഐ.എസ്.സി ഭാരവാഹികളായ അശോക് മുൽചന്ദാനി, സന്തോഷ് കെ. മത്തായി, മനാഫ് ഒളകര, ജോജി മണ്ഡപത്തിൽ, ജലീൽ ഖുറൈശി, ട്രഷറർ വി.എം. സിറാജ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും കൾചറൽ സെക്രട്ടറി സുഭാഷ് വി.എസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.