ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ അക്കാദമിക് കോൺക്ലേവ് സംഘടിപ്പിച്ചു
text_fieldsഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഈസ്റ്റ് കോസ്റ്റിലെ ആദ്യത്തെ അക്കാദമിക് കോൺക്ലേവ് സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് കൾച്ചർ & യൂത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രദീപ് സ്വാഗതവും വൈസ് പ്രസിഡന്‍റ് സഞ്ജീവ് മേനോൻ ആമുഖ പ്രഭാഷണവും നടത്തി. ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ആയിഷ ഖമീസ് അൽ ദൻഹാനി പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ, റോയൽ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ താഹിർ അലി, എമിനൻസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ അശോക് പാണ്ടെ തിവാരി, സെന്‍റ് മേരിസ് കത്തോലിക് ഹൈസ്കൂൾ പ്രതിനിധി സഞ്ജു തോമസ്, ഫുജൈറ ആശുപത്രി ന്യൂറോസർജൻ ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ. മോനി കെ. വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ. സംഗീത് ഇബ്രാഹിം മോട്ടിവേഷണൽ പ്രസംഗം നടത്തി. അഡ്വാൻസ്ഡ് ടെക്നോളജി എന്ന വിഷയത്തിൽ സംസാരിച്ച ടി.പി ഷറഫുദ്ദീൻ പുതിയ കാലത്തിലെ സാങ്കേതിക വിദ്യകളെകുറിച്ചും വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും അതുമൂലം ഉണ്ടാകുന്ന സാധ്യതകളെക്കുറിച്ചും കുട്ടികളുമായി പങ്കുവെച്ചു. കരിയർ ഗൈഡൻസ് വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ച പ്രക്ഷിത് ധണ്ട വിവിധ കോഴ്സുകളെകുറിച്ചും എങ്ങിനെ അഡ്മിഷൻ നേടാം എന്നതിനെക്കുറിച്ചും സംവദിച്ചു. ആദ്യത്തെ സെഷനിൽ ട്രഷറർ വി.എം. സിറാജും രണ്ടാമത്തെ സെഷനിൽ സോഷ്യൽ ക്ലബ് ജോയിൻറ് സെക്രട്ടറി അബ്ദുൽ ജലീൽ ഖുറൈശിയും നന്ദി പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.