Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ കമ്പനി...

ദുബൈയിൽ കമ്പനി തുടങ്ങുന്നതിൽ ഇന്ത്യക്കാർ മുന്നിൽ

text_fields
bookmark_border
ദുബൈയിൽ കമ്പനി തുടങ്ങുന്നതിൽ ഇന്ത്യക്കാർ മുന്നിൽ
cancel

ദു​ബൈ: ചൈ​ന​യെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യും പി​ന്ത​ള്ളി ദു​ബൈ​യി​ൽ പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​വ​രി​ൽ ഇ​ന്ത്യ​ക്കാ​ർ മു​ന്നി​ൽ.

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ​ക്കാ​ർ ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച​ത്​ 6717 സ്ഥാ​പ​ന​ങ്ങ​ൾ. ദു​ബൈ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സാ​ണ് പു​തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 2022ലെ ​ആ​ദ്യ പ​കു​തി​യി​ൽ ദു​ബൈ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്​ 4845 ക​മ്പ​നി​ക​ളാ​യി​രു​ന്നു. ഇ​തി​നെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം 39 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പു​തു​താ​യി 6717 ക​മ്പ​നി​ക​ൾ കൂ​ടി വ​ന്ന​തോ​ടെ ദു​ബൈ ചേം​ബ​റി​ൽ അം​ഗ​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം എ​ണ്ണം 90,118 ആ​യി.

ക​മ്പ​നി തു​ട​ങ്ങു​ന്ന​തി​ൽ യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ ആ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്.

4445 ക​മ്പ​നി​ക​ളാ​ണ് ഇ​മാ​റാ​ത്തി​ക​ൾ ഈ ​കാ​ല​യ​ള​വി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് പാ​കി​സ്താ​നി നി​ക്ഷേ​പ​ക​രാ​ണ്.

3395 പാ​കി​സ്താ​നി ക​മ്പ​നി​ക​ൾ ദു​ബൈ​യി​ൽ ഈ ​വ​ർ​ഷ​മാ​ദ്യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

2154 ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ ഈ​ജി​പ്ത് നാ​ലാം സ്ഥാ​ന​ത്തും 963 സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ യു.​കെ അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്. ആ​റാം സ്ഥാ​ന​ക്കാ​രാ​യ ചൈ​ന​ക്കാ​ർ 664 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷ​മാ​ദ്യം ദു​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വൈ​വി​ധ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ദു​ബൈ ചേം​ബ​റി​ന്‍റെ സ​ന്ന​ദ്ധ​ത​യാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ സി.​ഇ.​ഒ മു​ഹ​മ്മ​ദ​ലി റാ​ശി​ദ്​ ലൂ​ത്ത പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaicompaniesIndia Newsforefrontstarting
News Summary - Indians-are-forefront-starting-companies-in-Dubai
Next Story