ഉൽപന്നങ്ങളുടെ സ്വദേശിവത്കരണം; 60 കമ്പനികളുമായി അഡ്നോകിന് കരാർ
text_fieldsദുബൈ: പ്രാദേശിക നിർമാണ മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓയിൽ കമ്പനിയായ അഡ്നോക് രാജ്യത്തെ 60ലധികം കമ്പനികളുമായും അന്താരാഷ്ട്ര കമ്പനികളുമായും കരാർ ഒപ്പിട്ടു. അബൂദബിയിൽ നടക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിലാണ് കരാർ ഒപ്പിട്ടത്.
എമിറേറ്റിലെ വിതരണ ശൃംഖലയിലുള്ള എണ്ണയിതര ഉൽപന്നങ്ങൾ നിർമിക്കുന്നതിനാണ് കരാർ.വ്യവസായ നിക്ഷേപത്തിലൂടെ വിതണരംഗത്ത് പുതിയ സൗകര്യങ്ങൾ നടപ്പാക്കുകയോ പ്രവർത്തനം വ്യാപിപ്പിക്കുകയോ ചെയ്ത് 2.84 ശതകോടി ദിർഹം യു.എ.ഇയുടെ സമ്പദ്വ്യവസ്ഥിലേക്കു തന്നെ തിരിച്ചുവിടാൻ കഴിയുമെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.
2030 ഓടെ 70 ശതകോടി ദിർഹം (19ശതകേടി ഡോളർ) മൂല്യമുള്ള ഉൽപന്നങ്ങൾ പ്രാദേശികമായി നിർമിക്കാമെന്ന ലക്ഷ്യം 2027ൽ തന്നെ നേടാനാവുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം കരാറിലൂടെ 2031ൽ 21,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. യു.എ.ഇയുടെ വ്യവസായ വളർച്ചയിൽ നിർണായകമായ എൻജിനായി വർത്തിക്കുന്ന അഡ്നോക് സ്വന്തം വിതരണ ശൃംഖല പ്രാദേശികവത്കരിച്ച് ദീർഘകാലത്തേക്കുള്ള ആഭ്യന്തര നിർമാണ അവസരങ്ങൾ സ്വകാര്യ മേഖലയിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുമെന്നതെന്നും അഡ്നോക് ഡയറക്ടർ സാലിഷ് അൽ ഹാഷിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.