ഷാർജ-കോഴിക്കോട് ഇൻഡിഗോ വിമാനം 20 മുതൽ
text_fieldsദുബൈ: ഇന്ത്യയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ ഇൗ മാസം 20ന് ഷാർജയിൽ നിന്ന് കോഴിക്കോേട്ടക്ക് സർവീസ് തുടങ്ങുന്നു.
ഏപ്രിൽ എട്ടു മുതൽ ഷാർജ^തിരുവനന്തപുരം റൂട്ടിലും വിമാന സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടും പ്രതിദിന സർവീസുകളാണ്.
ഇൻഡിഗോ സർവീസ് നടത്തുന്ന ആറാമത്തെ അന്താരാഷ്ട്ര നഗരമാണ് ഷാർജ. യു.എ.ഇയിെല രണ്ടാമത്തെയും. നിലവിൽ ദുബൈയിൽ നിന്ന് ഇൻഡിഗോ കോഴിേക്കാട്, കൊച്ചി, തിരുവനന്തപുരം, മുംബൈ,ചണ്ഡീഗഡ്, ബംഗളൂരു, ഡൽഹി, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഷാർജ സർവീസുകളുടെ സമയം ഇങ്ങനെയാണ്. ദിവസവും രാവിലെ 6.05-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 8.20-ന് ഷാര്‍ജയിലെത്തും. തുടര്‍ന്ന് 9.20-ന് ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട് 2.30ന് കോഴിക്കോട്ടിറങ്ങും. ഉദ്ഘാടനത്തോടനബന്ധിച്ച നിരക്കിൽ പ്രത്യേക ഇളവുണ്ട്. നികുതിയുൾപ്പെടെ 245 ദിര്‍ഹമാണ് നിരക്ക്.
തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്കുള്ള വിമാനം രാത്രി 10.20 ന് പുറപ്പെടും.
പുലർച്ചെ ഒരു മണിക്ക് ഷാർജയിലെത്തും. വെളുപ്പിന് രണ്ടിന് ഷാര്‍ജയില്‍നിന്നുള്ള മടക്കയാത്ര രാവിലെ 7.35ന് തിരുവനന്തപുരത്തെത്തും. യഥാക്രമം 242, 245 ദിര്‍ഹം വീതമാണ് നിരക്ക്.നിലവിൽ 44 നഗരങ്ങളിലേക്കായി ദിവസം 883 പ്രതിദിന സർവീസുകളാണ് ഇൻഡിേഗാ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.