എം.എ. യൂസുഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി
text_fieldsഅബൂദബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്ക് ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ ഇേന്താനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോ ഉന്നത ബഹുമതി യൂസുഫലിക്ക് കൈമാറി. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇേന്താനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്ദുല്ല അൽ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് തുടങ്ങിയവർ സന്നിഹിതരായി.
ഇന്തോനേഷ്യയിൽ നിന്നുള്ള ഭക്ഷ്യ -ഭക്ഷ്യേതര ഉൽപന്നങ്ങൾ കൂടുതൽ കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിെൻറ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുകയും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തതിനാണ് ആദരം. ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസുഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.