അപഖ്യാതി, മതനിന്ദ: അഞ്ചുലക്ഷം ദിര്‍ഹംവരെ പിഴയും തടവും ശിക്ഷ
text_fieldsഅബൂദബി: മറ്റുള്ളവര്‍ക്കെതിരെ അപഖ്യാതി പ്രചരിപ്പിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ മതനിന്ദ നടത്തുകയും ചെയ്യുന്നവര്‍ക്ക് അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ്.
വിവരസാങ്കേതിക ശൃംഖലകളിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ മറ്റുള്ളവര്‍ക്കെതിരെ ദുഷ്പ്രചാരണം നടത്തുകയോ അധിക്ഷേപം നടത്തുകയോ ചെയ്യുന്നവരില്‍നിന്ന് രണ്ടുലക്ഷത്തി അമ്പതിനായിരം ദിര്‍ഹമില്‍ കുറയാത്തതും അഞ്ചുലക്ഷം ദിര്‍ഹമില്‍ കൂടാത്തതുമായ പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയോ സര്‍ക്കാര്‍ ജോലിക്കെതിരെയോ ആണ് ഇതെങ്കില്‍ പിഴ കൂടുതല്‍ കടുത്തതാവും.
ഇ-കുറ്റകൃത്യങ്ങളും ദുഷ്പ്രചാരണങ്ങളും തടയുന്നതിനുള്ള ഫെഡറല്‍ നിയമത്തിലാണ് ഇതുസംബന്ധിച്ച ശിക്ഷകള്‍ വ്യവസ്ഥ ചെയ്തത്. കുപ്രചരണങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനെതിരെയും യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന് ശിക്ഷ പ്രഖ്യാപിച്ചിരുന്നു.
വ്യാജ വാര്‍ത്തകളും കിംവദന്തികളും തടയുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി മുന്നറിയിപ്പ് നല്‍കിയത്.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക, ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന വിവരങ്ങള്‍ക്കു വിരുദ്ധമായതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയവ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റം ചെയ്താല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരുലക്ഷം ദിര്‍ഹം പിഴയും ലഭിക്കും.
വ്യാജവാര്‍ത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കുന്നതിലൂടെ പൊതു അഭിപ്രായത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിട്ടാല്‍ നിയമലംഘകര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷം വരെ തടവും രണ്ടുലക്ഷം ദിര്‍ഹം പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.