ഇൻഫ്ലുവൻസർമാർ സൂപ്പർ സ്റ്റാറുകളല്ല
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഇൻഫ്ലുവൻസർമാരുടെ വിളയാട്ടമാണ്. എങ്ങിനെയും ഫോളോവേഴ്സിനെ സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള മത്സരമാണ് അരങ്ങേറുന്നത്. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് പോസ്റ്റുകളിടുന്ന േവ്ലാഗർമാർ നിരവധിയുണ്ടെങ്കിലും റീച് കൂട്ടാൻ എന്തും ചെയ്യുന്നവരും കുറവല്ല. സോഷ്യൽ മീഡിയ കാലത്ത് േവ്ലാഗർമാരുടെ സ്ഥാനം എന്താണെന്ന് ഫേസ്ബുക്കിൽ ഏഴ് ലക്ഷം ഫോേളാവേഴ്സുള്ള ആലപ്പുഴക്കാരൻ ഇബാദു റഹ്മാൻ പറയുന്നു.
ഇൻഫ്ലുവൻസർമാർ സെലിബ്രിറ്റികളോ:
സിനിമ സെലിബ്രിറ്റികൾക്ക് തുല്യരല്ല ഇൻഫ്ലുവൻസർമാർ. അവർ സമൂഹത്തിന്റെ പ്രതിനിധികളാണ്. വ്യൂവേഴ്സ് അവരുടെ ഉപഭോക്താക്കളാണ്. അവരോട് നീതി പുലർത്താൻ കഴിയണം. വിശ്വാസ്യതയില്ലാത്ത ഇൻഫ്ലുവൻസർമാരെ സമൂഹം അവഗണിക്കും. ഒരേ രീതിയിലുള്ള ഉൽപന്നങ്ങളെ ഒരേസമയം പ്രൊമോട്ട് ചെയ്യുന്നത് വിശ്വാസ്യത ഇല്ലാതാക്കും. അത് ഉപഭോക്താക്കളോടും സ്ഥാപനത്തോടും ചെയ്യുന്ന നീതികേടാണ്.
ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങിന്റെ സാധ്യത:
സോഷ്യൽ മീഡിയ വഇൻഫ്ലുവൻസർമാർ മാർക്കറ്റ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം എന്ന ധാരണ വെച്ചുപുലർത്തുന്ന നിരവധി ബിസിനസുകാരുണ്ട്. ഇത് വലിയ തെറ്റിദ്ധാരണയാണ്. ഒരു ബ്രാൻഡിനെ ജനങ്ങളുടെ ഉള്ളിൽ സ്ഥിരമായി പ്രതിഷ്ഠിക്കണമെങ്കിൽ മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾ തന്നെ വേണം. ആ ബ്രാൻഡിന്റെ പിന്നിലുള്ള കഥകളും ഓഫറുകളും പറയാൻ ഇൻഫ്ലുവൻസർമാർക്ക് കഴിയുമായിരിക്കും. പക്ഷെ, ബ്രാൻഡിനെ സ്ഥിരസാന്നിധ്യമാക്കി മാറ്റാൻ മാധ്യമങ്ങൾ വഴിയുള്ള പരസ്യമാണ് വേണ്ടത്. ബ്രാൻഡിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ ഇൻഫ്ലുവൻസർമാർക്ക് കഴിയും. ഇൻഫ്ലുവൻസേഴ്സിനെ വിളിച്ചാൽ ബിസിനസ് സുരക്ഷിതമായി എന്ന തെറ്റിദ്ധാരണയും ചിലർക്കുണ്ട്. ആദ്യ ദിവസങ്ങളിൽ മാത്രമായിരിക്കും േവ്ലാഗർമാർക്ക് ഒാളമുണ്ടാക്കാൻ കഴിയുക. അതുകഴിഞ്ഞാൽ ഉൽപന്നത്തിന്റെ ഗുണനിലവാരമാണ് ഒരു ബിസിനസിന്റെ വിജയ, പരാജയങ്ങൾ നിശ്ചയിക്കുക.
സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്:
ഇൻഫ്ലുവൻസർമാരെ തെരഞ്ഞെടുക്കുമ്പോൾ ഓരോ സ്ഥാപനങ്ങളും അവരുടെ ബാക്ക്ഗ്രൗണ്ട് കൂടി പരിശോധിക്കണം. വിശ്വാസ്യത ഇല്ലാത്തവരെ തെരഞ്ഞെടുക്കരുത്. നാളെ അവർ എന്തെങ്കിലും മോശമായി ചെയ്താൽ അത് സ്ഥാപനത്തിന്റെ പേരിനെയും വിശ്വാസ്യതയെയും ബാധിക്കും. റീച്ച് മാത്രം നോക്കിയാവരുത് ഇൻഫ്ലുവൻസർമാരെ മാർക്കറ്റിങിന് വിളിക്കേണ്ടത്.
'വീട് എന്ന സ്വപ്നം' പരമ്പര:
മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമാണ് വീട്. എന്നാൽ, അറിവില്ലായ്മ മൂലം വീട് നിർമാണത്തിൽ അബദ്ധങ്ങൾ പിണയുന്നത് സാധാരണമാണ്. നിർമാണത്തിനിടയിൽ വീട് കുടിവെള്ളം ഉപയോഗിച്ചാണ് നനക്കേണ്ടത് എന്ന് എത്രപേർക്കറിയാം. ഭൂരിപക്ഷം ആളുകളും ഏറ്റവും മോശം വെള്ളം ഉപയോഗിച്ചാണ് വീട് നനക്കുന്നത്. ഇത് ചെറിയകാര്യമാണെന്ന് തോന്നുമെങ്കിലും ഇത്തരം ചെറിയ കാര്യങ്ങളാണ് വലിയ മാറ്റമുണ്ടാക്കുന്നത്. ഇത്തരം പൊടിക്കെകൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വീട് എന്ന സ്വപ്നം' പരമ്പര തുടങ്ങിയത്. 300 എപിസോഡ് ചെയ്യാനാണ് പദ്ധതി. 75 എണ്ണം പൂർത്തിയായി. ഇതിൽ പകുതിയും പോസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.