പരിക്ക്: ദുബൈ ഓപണിൽനിന്ന് ആൻഡി മറെ പിന്മാറി
text_fieldsദുബൈ: പരിക്കേറ്റതിനെ തുടർന്ന് ദുബൈ ഓപൺ ടെന്നിസിൽനിന്ന് മുൻ ലോക ഒന്നാം നമ്പർ താരം ആൻഡി മറെ പിന്മാറി. ചൊവ്വാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്നതിനു തൊട്ടുമുമ്പാണ് പരിക്ക്. താരം ദുബൈയിൽ എത്തിയിരുന്നെങ്കിലും ഇടുപ്പിനേറ്റ പരിക്കാണ് തിരിച്ചടിയായത്. നിർഭാഗ്യവശാൽ മറെക്ക് കളിക്കാനാകില്ലെന്നും പരിക്ക് എത്രയുംവേഗം ഭേദമാകട്ടെയെന്നും സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഹബർട്ട് ഹർക്കാസിനെതിരെയായിരുന്നു മറെയുടെ മത്സരം നിശ്ചയിച്ചിരുന്നത്. നേരത്തേ, പരിക്കേറ്റ റാഫേൽ നദാലും ദുബൈ ഓപണിൽനിന്ന് പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.