ഇൻകാസ് അൽഐൻ ഇഫ്താർ സംഗമം
text_fieldsഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
അൽഐൻ: ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ഇഫ്താറിൽ നാനാ തുറകളിലുള്ള വ്യക്തികൾ, വിവിധ സംഘടന പ്രതിനിധികൾ, വ്യവസായ പ്രമുഖർ, ഇൻകാസ് പ്രവർത്തകർ, കുടുംബങ്ങൾ എന്നിവർ ഉൾപ്പെടെ അടങ്ങുന്ന ആയിരത്തിൽ അധികം ആളുകൾ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ പയ്യന്നൂർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം വെഞ്ഞാറമൂട്, ട്രഷറർ ബെന്നി വർഗീസ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ദീൻ, ഇൻകാസ് ദുബൈ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഴൂർ നൗഷാദ്, ഇമ പ്രസിഡന്റ് ബിജിലി അനീഷ്, സെക്രട്ടറി ഫൈജി സമീർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി അംഗങ്ങൾ സാദിക്ക് ഇബ്രാഹിം, അർജിൽ പൊന്നാനി, ബോബൻ സ്കറിയ, കിഫ ഇബ്രാഹിം എന്നിവർ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.