അൽബെയ്ത് സ്റ്റേഡിയം പാർക്കിൽ ഇനി അൽഖോർ കാർണിവൽ
text_fieldsദോഹ: ലോകകപ്പിെൻറ അൽബെയ്ത് സ്റ്റേഡിയം പാർക്കിൽ ഇനി അൽഖോർ കാർണിവൽ നാളുകൾ. ജനുവരി 21 മുതൽ ഫെബ്രുവരി ഏഴുവരെ 18 ദിവസങ്ങളിലായാണ് പരിപാടി. ഫൺ ൈറഡുകൾ, സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഷോപ്പിങ് നടത്താനുള്ള സൗകര്യങ്ങൾ, വിവിധ ഷോകൾ തുടങ്ങിയവ ഉണ്ടാകും. നാവിൽ കൊതിയൂറുന്ന വിവിധ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള വിവിധ ഭക്ഷണശാലകളും പ്രത്യേകതകളാണ്.
സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള പാർക്കിലാണ് അൽഖോർ കാർണിവൽ നടക്കുക. കഴിഞ്ഞ ജനുവരിയിലാണ് അൽബെയ്ത് സ്റ്റേഡിയത്തിെൻറ അനുബന്ധമായ പാർക്ക് തുറന്നത്. കാൽനടക്കാർക്കുള്ള പാതകൾ, തടാകം, കളിക്കാനുള്ള ഇടങ്ങൾ എന്നിവയൊക്കെ സ്റ്റേഡിയത്തിന് അനുബന്ധമായുണ്ട്. ചുറ്റും വിശാലമായ പാർക്കും തടാകങ്ങളുമുൾപ്പെടെ 14 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് സ്റ്റേഡിയം നിലകൊള്ളുന്നത്.
താരങ്ങളുടെ ഡ്രസ്സിങ് റൂമുകളും അറബ് പാരമ്പര്യ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിെൻറ മറ്റൊരു സവിശേഷതയാണ് സ്കൈ ബോക്സ്. പ്രത്യേക രൂപത്തിൽ തയാറാക്കിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 96 ആഡംബര മുറികളാണ് സ്കൈ ബോക്സുകളാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.