ഊര്‍ജ മേഖലയിലെ നവീകരണം; താരമായി മലയാളി വിദ്യാര്‍ഥിനി
text_fieldsറാസല്‍ഖൈമ: പ്രതിസന്ധിഘട്ടങ്ങളെ അവസരങ്ങളാക്കി വിജയവഴി തേടുന്നതില്‍ മാതൃകയാവുകയാണ് റാക് ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഏഴാം തരം വിദ്യാര്‍ഥിനി ശൈഖ മൈസ.മഹാമാരി വിഷമതകളില്‍ വീടും പരിസരവും ചുമരുകള്ക്കുള്ളിലൊതുങ്ങിയ വിരസനാളുകളെ ക്രിയാത്മകമാക്കിയതിലൂടെ മിടുക്കിയെ തേടിയെത്തിയത് രണ്ടു ലക്ഷം രൂപയും ഊര്‍ജ നവീകരണ വിഷയത്തില്‍ ഗവേഷണത്തിന് സാമ്പത്തിക സഹായവും ഇേൻറണ്‍ഷിപ് വാഗ്ദാനവും.
വിവിധ വിഷയങ്ങളില്‍ പ്രതിഭകളെ കണ്ടെത്താൻ യു.എ.ഇ സര്‍ക്കാര്‍ നടത്തിവരുന്ന മത്സരങ്ങളില്‍ റാക് എനര്‍ജി ഇന്നൊവേഷന് സൈക്കിള്‍ ചലഞ്ച് -2 സ്കൂള്‍ വിഭാഗത്തിലാണ് ശൈഖ മൈസ ജേതാവായത്. ജല-വൈദ്യുതി ഉപഭോഗം കുറക്കാനുള്ള എളുപ്പവഴികള്‍ സേവ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരിലാണ് മൈസ അവതരിപ്പിച്ചത്.
ഇതിെൻറ പ്രചാരണത്തിന് സഹോദരന് ഷാഹിര്‍ അബ്ദുല്ലയുമായി ചേര്‍ന്ന് ആപ്പും ബ്ലോഗും തയാറാക്കി. സ്കൂള്‍ അധികൃതര്‍ ഇന്നൊവേഷന് മത്സരത്തില്‍ നാമനിര്‍ദേശം ചെയ്തതോടെ പദ്ധതി അവതരിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ ശൈഖ മൈസ മലയാളികളുടെ അഭിമാനമായി. ജലത്തിെൻറയും വൈദ്യുതിയുടെയും വീട്ടിലെ ഉപയോഗം കുറക്കുന്നതിനുള്ള പരീക്ഷണം വിജയിച്ചതോടെ പദ്ധതി സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തി. അയല്‍ വീട്ടുകാരും മൈസയുടെ നിര്‍ദേശം പിന്തുടര്ന്നു. തുടര്‍ന്ന് നടത്തിയ സര്‍വേയില്‍ പദ്ധതി പരീക്ഷിച്ച വീടുകളിലും ജല-വൈദ്യുതി ഉപഭോഗം കുറഞ്ഞതായി തെളിഞ്ഞു.
നേട്ടത്തിന് രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പം സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീന റാണി, അധ്യാപികമാരായ സൂസന്, സിനി, ജേജോ, ജെറീന, നുദിയ, രേഷ്മ തുടങ്ങിയവരുടെ പ്രോത്സാഹനത്തിനും പിന്തുണക്കും നന്ദി പറയുകയാണ് ശൈഖ മൈസ. റാക് ഇക്കണോമിക് സോണ്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അധികൃതരില്‍നിന്ന് ശൈഖ മൈസ പുരസ്കാരം ഏറ്റുവാങ്ങി.റാക് ഗള്‍ഫ് കോണ്‍ക്രീറ്റിലെ ഉദ്യോഗസ്ഥനാണ് പിതാവ് ജലീല്‍. റാക് ന്യൂ ഇന്ത്യന്‍ സ്കൂളിലെ ഹിന്ദി അധ്യാപികയാണ് മാതാവ് ഷാഹിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.