ഇന്‍സൈറ്റ്-2023 ക്യാമ്പ് സമാപിച്ചു
text_fieldsഅബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ നടത്തിയ ഇന്‍സൈറ്റ്-2023 ക്യാമ്പ് അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ അവസാനിച്ചു. 170തോളം വിദ്യാർഥികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡോ.വി. ഹിക്മത്തുല്ലയുടെ നേതൃത്വത്തില്‍ മുപ്പതോളം ഫാക്കല്റ്റികള് വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. സമാപന സമ്മേളനം എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലോണ ബ്രിന്നെര് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജാദില്‍ ഹഖ് ചെയര്‍മാനും ഷെസ റഫീഖ് കണ്‍വീനറുമായി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ബാലവേദി, സെന്റര്‍ ജനറല്‍ സെക്രട്ടറി കെ.വി. മുഹമ്മദ് കുഞ്ഞി പ്രഖ്യാപിച്ചു. ക്യാമ്പ് അംഗം മാസ്റ്റര്‍ തമീം താജ് എഴുതിയ ലൈഫ് ഓഫ് ബോയ് എന്ന പുസ്തകത്തിന്റെ പ്രകാശനം സെന്റര്‍ ട്രഷറര്‍ ഹിദായത്തുല്ല നിര്‍വഹിച്ചു.
കുട്ടികളുടെ വ്യക്തിത്വ വികാസം, സര്‍ഗാത്മക വളര്‍ത്തുന്ന സെഷനുകള്‍, രക്ഷിതാക്കള്‍ക്ക് ഇമോഷനല്‍ ഇന്റലിജന്‍സ് വിഷയമാക്കി പാനല്‍ ചർച്ച, നാടക പരിശീലനം, സെന്‍സായ് ഹംസക്കോയയുടെ കീഴില്‍ കരാട്ടെ പരിശീലനം, ആര്‍ട്ടിസ്റ്റ് നദീമിന്റെ കീഴില്‍ ഡോട്ട് പെയിന്റിങ് പരിശീലനം, സ്പോര്‍ട്സ് ഡേ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിവിധ സെഷനുകള്‍ ക്യാമ്പിന് മാറ്റു കൂട്ടി. സമാപന ദിവസം രക്ഷിതാക്കള്‍ക്കായി ബിരിയാണി പാചക മത്സരവും നടന്നു. കുട്ടികളുടെ കൈയെഴുത്ത് മാസിക പ്രകാശനം അബൂദബി മലയാളം മിഷന് ചെയര്മാന് സൂരജ് പ്രഭാകര്‍ നിര്‍വഹിച്ചു.
സെന്റര്‍ എജുക്കേഷനല്‍ സെക്രട്ടറി ഹൈദര്‍ ബിന്‍ മൊയ്ദു ആമുഖ ഭാഷണം നടത്തി. സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ബഷീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനല്‍ വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന് കുട്ടി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍, ടി.കെ. അബ്ദുല്‍ സലാം, അഷ്റഫ് പൊന്നാനി, ഡോ. അബ്ദുറഹ്മാന് കുട്ടി പൊന്നാനി, സ്വാലിഹ് വാഫി എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കും എല്ലാ ക്യാമ്പ് അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.