പരിശോധന: റാസല്‍ഖൈമയില്‍ 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
text_fieldsറാസല്‍ഖൈമ: പൊതുജനാരോഗ്യം മുന്‍ നിര്‍ത്തി റാസല്‍ഖൈമയിലെ 13 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍. പൊതുജനാരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,168 പരിശോധനകള്‍ നടന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയ 13 സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വകുപ്പ് ഡയറക്ടര്‍ ഷൈമ അല്‍ തനൈജി പറഞ്ഞു.
കോവിഡ് മാനദണ്ഡ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കാതിരുന്ന ഒമ്പത് എണ്ണവും മാസ്ക് ധരിക്കാതെ 14 തൊഴിലാളികളുടെ നിയമലംഘനവും പരിശോധനയില്‍ കണ്ടത്തെി. സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നിഷ്കര്‍ഷിച്ചിട്ടുള്ള രൂപകല്‍പ്പന, തൊഴിലാളികളുടെ വാക്സിനേഷന്‍, ഭക്ഷ്യ വസ്തുക്കളുടെ കുറ്റമറ്റ രീതിയിലുള്ള സംഭരണം തുടങ്ങിയവ സ്ഥാപന ഉടമകള്‍ ഉറപ്പു വരുത്തേണ്ടത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.