ഇൻഷുറൻസ് പോളിസി തട്ടിപ്പ്: സ്വകാര്യ ഫാർമസിക്കെതിരെ അന്വേഷണം
text_fieldsഅബൂദബി: ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ തട്ടിപ്പ് നടന്നതായുള്ള സംശയത്തെ തുടർന്ന് അബൂദബിയിലെ സ്വകാര്യ ഫാർമസിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ഫാർമസിയിൽ അബൂദബി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട് സംശയകരമായ ഇടപാടുകൾ കണ്ടെത്തിയിരുന്നു.
ഇൻഷുറൻസ് ക്ലെയിമുകളിൽ കൂടുതൽ പണം ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് നിർദേശിക്കപ്പെട്ട മരുന്നുകൾക്ക് പകരം വിലകുറഞ്ഞ മറ്റ് മരുന്നുകൾ നൽകിയതായാണ് സംശയിക്കുന്നത്. തുടർന്ന് അബൂദബി ആരോഗ്യ അച്ചടക്ക കമ്മിറ്റി സമഗ്ര അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുകയായിരുന്നു.
ആരോഗ്യരംഗത്ത് രാജ്യത്തെ നിയന്ത്രണങ്ങളും നിലവാരവും കാത്തുസൂക്ഷിക്കാൻ എല്ലാ ആരോഗ്യ സേവന ദാതാക്കളോടും വകുപ്പ് ആവശ്യപ്പെട്ടു. സമൂഹിക സുരക്ഷ നിലനിർത്താനും ആരോഗ്യ രംഗത്തെ കാര്യക്ഷമത കാത്തുസൂക്ഷിക്കാനും നടപ്പാക്കുന്ന മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.