ദുബൈയിൽ നവജാത ശിശുവിന് മാതാവിെൻറ ഇൻഷുറൻസ് പോളിസിയിൽ ആനുകൂല്യം
text_fieldsദുബൈ: മാസം തികയാതെ ജനിക്കുന്നവർ ഉൾപ്പെടെയുള്ള നവജാത ശിശുക്കൾക്ക് മാതാവിെൻറ ഇൻഷുറൻസ് പോളിസിയിൽനിന്ന് ആനുകൂല്യം നൽകാൻ ദുബൈ ആരോഗ്യ ഇൻഷുറൻസ് കോർപറേഷൻ (ഡി.എച്ച്.െഎ.സി) നിർദേശം നൽകി. ജനിച്ച് 30 ദിവസത്തേക്കോ മാതാവിെൻറ ഇൻഷുറൻസ് പോളിസിയുടെ വാർഷിക പരിധി വരെയോ ആയിരിക്കും ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുകയെന്ന് ഡി.എച്ച്.െഎ.സി സി.ഇ.ഒ സാലിഹ് അൽ ഹാശിമി വ്യക്തമാക്കി.
ജനിച്ചത് മുതൽ കുടുംബ ഇൻഷുറൻസിലെ സമാന ആനുകൂല്യങ്ങൾ ശിശുക്കൾക്കും ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മാസം തികയാതെ ജനിച്ച ശിശുക്കളാണെങ്കിൽ പോലും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ താമസിക്കില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം, മാറാവ്യാധിയുള്ള ഒരാൾ ജോലിക്ക് ചേർന്ന് നിലവിലുള്ള നിബന്ധനകൾ പ്രകാരം ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ ആറ് മാസം കാത്തിരിക്കണമെന്ന് ചില പോളിസികളിൽ നിബന്ധനയുണ്ട്.
എന്നാൽ, മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ കാര്യം ഇതിന് സമാനമല്ലെന്നും സാലിഹ് അൽ ഹാശിമി കൂട്ടിച്ചേർത്തു. ജനിച്ച് 30 ദിവസം പൂർത്തിയാകുന്നതിനോ മാതാവിെൻറ പോളിസിയുടെ വാർഷിക പരിധി അവസാനിക്കുന്നതിനോ മുമ്പ് നവജാത ശിശുവിെൻറ പേരിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.