ജീവിതം സുരക്ഷിതമാക്കാൻ പോളിസിയെടുത്തു; കമ്പനിയുടെ അനാസ്ഥയിൽ പാളീസായി
text_fieldsഷാർജ: പ്രവാസം നാലര പതിറ്റാണ്ട് പിന്നിട്ട ഘട്ടത്തിൽ തിരിച്ച് നാട്ടിലെത്തിയാൽ ചെറിയൊ രു തുക പെൻഷനായി കിട്ടുമെന്ന ഇൻഷുറൻസ് കമ്പനിയുടെ മോഹന വാഗ്ദാനം വിശ്വസിച്ചാണ് തിര ുവനന്തപുരം പെരുമാൾതുറ കുഴിവിലകം തെരുവിൽ ഹൗസിലെ താമസക്കാരനും അൽഐനിലെ ഗ്രോസറ ി ജീവനക്കാരനുമായ അബ്ദുൽ ഹയ്യ് എസ്.ബി.ഐയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നത്. ആ റ്റിങ്ങൽ ഷൈൻ കോപ്ലക്സിൽ പ്രവർത്തിക്കുന്ന 16/356 നമ്പർ ബ്രാഞ്ചിലെ മാനേജറുടെയും ഏജൻറിെൻറയും വാക്കുകൾ വിശ്വസിച്ച് 2011ലാണ് പോളിസിയെടുത്തത്. അര ലക്ഷം രൂപവീതം അഞ്ച് വർഷം അടച്ചാൽ, അതിനുശേഷം ഒരു നിശ്ചിത തുക പെൻഷൻ കിട്ടുമെന്നായിരുന്നു വാഗ്ദാനം. മൂന്ന് തവണയായി ഒന്നരലക്ഷം രൂപ അടച്ചു. അടുത്ത ഘടുഅടക്കാൻ പോയപ്പോൾ രണ്ടാമത്തെ ഘടു അടച്ചിട്ടില്ല എന്നായി കമ്പനി.
എന്നാൽ പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയത്. അതോടെ അടക്കാനുള്ള മനസുപ്പോയി. 2017ആയപ്പോൾ 129,000 രൂപ മെച്യൂരിറ്റി സംഖ്യയുണ്ട് എന്നു പറഞ്ഞ് തിരുപനന്തപുരം ഓഫീസിൽ നിന്ന് വിളിവന്നു. പൈസ ലഭിക്കാനായി എൻ.ആർ.ഒ അക്കൗണ്ടും അവർ അവശ്യപ്പെട്ടു. യു.എ.ഇയിലായിരുന്നത് കാരണം അന്നതിന് സാധിച്ചില്ല. 2018 ഡിസംബറിൽ പള്ളിപ്പുറം എസ്.ബി.ടിയുടെ ബ്രാഞ്ചിൽ നിന്ന് അക്കൗണ്ട് ശരിയാക്കി ബാങ്ക് സ്റ്റേറ്റ്മെൻറ് അടക്കം തിരുവനന്തപുരം ഓഫീസിൽ ഏൽപ്പിച്ചു. അന്ന് ഗൾഫിൽ നിന്ന് ലഭിച്ച അവധി മൊത്തം ബാങ്കിലേക്ക് നടന്ന് കഴിച്ചുവെങ്കിലും പണം മാത്രം കിട്ടിയില്ല.
ഓരോ കാരണങ്ങൾ പറഞ്ഞ് നടത്തിക്കും, പിന്നെയും വരാൻ പറയും ഇതങ്ങനെ ആവർത്തിച്ച് കൊണ്ടിരുന്നു. പിന്നീട് അവധി ഒപ്പിച്ച് നാട്ടിലെത്തിയപ്പോൾ മുംബൈ ഓഫീസുമായി ബന്ധപ്പെടാൻ പറഞ്ഞു. ബന്ധപ്പെട്ടപ്പോൾ കുറേ രേഖകൾ കിട്ടിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. പിന്നിട് തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടിയാണ് രസകരം.
2017ൽ എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പൈസ അയച്ചിട്ടുണ്ട് എന്നായിരുന്നു ഉത്തരവാദിത്വം തെല്ലുമില്ലാത്ത മറുപടി. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് നാട്ടിൽ നിന്ന് പണം നിക്ഷേപിക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞപ്പോളാണ് മണ്ടത്തരമാണ് പറഞ്ഞതെന്ന് അവർക്ക് മനസിലായതും അത്തരമൊരു ഇടപ്പാട് ആ വർഷം നടന്നിട്ടില്ലയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതും. മേപ്പടി സംഖ്യ കിട്ടാനായി ഈ പാവം പ്രവാസി നടക്കുകയാണ്. തലസ്ഥാനത്തെ ഓഫീസിൽ നിന്ന് പണം ഉണ്ടെന്ന ഉറപ്പ് കിട്ടിയിട്ടും പണം സ്വീകരിക്കുവാനുള്ള എല്ലാരേഖകളും സമർപ്പിച്ചിട്ടും നടത്തം മാത്രമാണ് ബാക്കി.
പ്രവാസികളോട് നാട്ടിലെ വിവിധ സ്ഥാപനങ്ങൾ നിരന്തരമായി കൈകൊള്ളുന്ന ചിറ്റമ്മനയത്തിെൻറ പട്ടികയിൽ തന്നെയാണ് ഇതും. ഇൻഷുറൻസിലെ സാറൻമാരെ ഒരു ദിവസം പോലും അവധിയില്ലാതെ ഗൾഫിൽ ജോലി ചെയ്യുന്നവരാണ് ഗ്രോസറി ജീവനക്കാർ. ഇവരെ ഇങ്ങനെ ഓഫീസുകൾ തോറും കയറ്റി ഇറക്കാൻ നിങ്ങൾക്ക് യാതൊരു ജാള്യതയുമില്ലേ? അതോ ഈ നടത്തം കണ്ട് നിങ്ങൾ ആസ്വദിക്കുകയാണോ??.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.