Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദഗ്​ധ ​തൊഴിൽ...

വിദഗ്​ധ ​തൊഴിൽ മേഖലയിൽ തൊഴിൽരഹിത ഇൻഷുറൻസിന്​​ നിർദേശം 

text_fields
bookmark_border
വിദഗ്​ധ ​തൊഴിൽ മേഖലയിൽ തൊഴിൽരഹിത ഇൻഷുറൻസിന്​​ നിർദേശം 
cancel

അബൂദബി: സ്വകാര്യ മേഖലയിൽ അതി ​ൈവദഗ്​ധ്യം ആവശ്യമായ തൊഴിലുകൾ ചെയ്യുന്നവർക്ക്​ തൊഴിൽരഹിത ഇൻഷുറൻസ്​ ഏർപ്പെടുത്താൻ കരട്​ നിയമം അവതരിപ്പിക്കണമെന്ന നിർദേശം വിദ്യാഭ്യാസ^മാനവ വിഭവശേഷി സമിതി (ഇ.എച്ച്​.ആർ.സി) ചർച്ച ചെയ്​തു. സ്വകാര്യ മേഖലയിലെ വിദഗ്​ധ തൊഴിലാളികളായ സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നഷ്​ടമാകു​േമ്പാൾ ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പ്​ വരുത്തണമെന്ന്​ ആവശ്യപ്പെട്ട്​ സർക്കാർ സ്​ഥാപനങ്ങൾ സമർപ്പിച്ച നിർദേശമാണ്​ ഇ.എച്ച്​.ആർ.സി ചർച്ചക്കെടുത്തത്​. വിദേശകാര്യ^അന്താരാഷ്​ട്ര സഹകരണ മന്ത്രിയും ഇ.എച്ച്​.ആർ.സി ചെയർമാനുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ ചർച്ചയിൽ അധ്യക്ഷത വഹിച്ചു. മാനവ വിഭവശേഷി–സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലിയാണ്​ ചർച്ചയിൽ നിർദേശം അവതരിപ്പിച്ചത്​. 

യു.എ.ഇ പൗരന്മാരുടെ തൊഴിൽ, സ്വകാര്യ കമ്പനികളിൽ നേതൃതലത്തിൽ എത്തിക്കാൻ കഴിയും വിധത്തിൽ അവരുടെ വൈദഗ്​ധ്യം വർധിപ്പിക്കൽ, പരിശീലനം നൽകൽ എന്നിവയിൽ കേന്ദ്രീകരിച്ച്​ യു.എ.ഇ വിഷൻ 2021നെ പിന്തുണക്കുന്ന തരത്തിൽ ദേശീയ മാനവ വിഭവശേഷി വികസനത്തിന്​ ഒരു ഫണ്ട്​ ഒരുക്കുന്ന പദ്ധതിക്കുള്ള നിർദേശവും ചർച്ചയിൽ അവതരിപ്പിച്ചു. തൊഴിൽരഹിതരായ സ്വദേശികൾക്ക്​ സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കുന്നതിനും സ്വദേശി ജീവനക്കാരെ ശാക്​തീകരിക്കുന്നതിനും ഫണ്ട്​ ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്​. ആറ്​ വയസ്സ് വരെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട മെമോറാണ്ടം സമിതി ശിപാർശ ചെയ്​തു. ചെറിയ കുട്ടികൾക്കുള്ള പഠന പദ്ധതികൾ ലഭ്യമാക്കാനുദ്ദേശിക്കുന്നതാണ്​ ഇൗ നിയമം. രാജ്യത്തുടനീളം കമ്യൂണിറ്റി സ്​കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം കൗൺസിൽ മുന്നോട്ടുവെച്ചു. സാധാരണ സ്​കൂളുകളുടെ അടിസ്​ഥാന സൗകര്യം വർധിപ്പിക്കുക, ചുറ്റുപാടുമുള്ള ജനങ്ങളെ സേവിക്കാനാകും വിധം സ്​കൂളുകൾ ശാക്​തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്​ കമ്യൂണിറ്റി സ്​കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി അവതരിപ്പിക്കുന്നത്​.

ഫെഡറൽ സ്​ഥാപനങ്ങളിലും തദ്ദേശീയ സ്​ഥാപനങ്ങളിലും നഴ്​സറികൾ സ്​ഥാപിക്കാനുള്ള മന്ത്രിസഭ പ്രമേയം സമിതി ചർച്ച ചെയ്​തു. വനിതാ ജീവനക്കാരുടെ കുട്ടികളെ പരിചരിക്കാൻ മന്ത്രാലയങ്ങൾ, സർക്കാർ സ്​ഥാപനങ്ങൾ, വകുപ്പുകൾ എന്നവയോട്​ ചേർന്ന്​  നഴ്​സറികൾ സ്​ഥാപിക്കുകയെന്ന ആശയമാണ്​ ​ പ്രമേയം നൽകുന്നത്​. ചുരുങ്ങിയത്​ 50 വനിതാ ജീവനക്കാരുള്ള സ്​ഥാപനങ്ങളിലായിരിക്കും നഴ്​സറികൾ ആരംഭിക്കുക. മൊത്തം വനിതാ ജീവനക്കാർക്കായി നാല്​ വയസ്സ്​ വരെയുള്ള 20 കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurancegulf newsmalayalam news
News Summary - insurance - uae-gulf news
Next Story