ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലളിതമാക്കി ഷാര്‍ജ പൊലീസ്
text_fieldsഷാര്‍ജ: അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികളുടെ സേവനം വാഹന ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ അതിലളിതമായ പദ്ധതിയുമായി ഷാര്‍ജ പൊലീസ് രംഗത്ത്. പ്രമുഖ കമ്പനികളുമായി സഹകരിച്ച് ലൈസന്‍സിങ് വകുപ്പാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിലൂടെയാണ് ഇതിന് അവസരം ഒരുക്കുന്നത്.
ഇഷ്ടപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികളെ ഉപയോക്താവിന് തെരഞ്ഞെടുക്കാം. സംഖ്യ െക്രഡിറ്റ് കാർഡ് വഴി അടക്കണം.
സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെ അവരുടെ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ സമൂഹത്തിലെ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അടിവരയിട്ടു. സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാനും പൊതുജനങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ തന്ത്രപരമായ ലക്ഷ്യങ്ങളില്‍പ്പെട്ടതാണ് ഈ നടപടി. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് തന്നെ ലളിതമായി ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് വകുപ്പ് ഡയറക്ടര്‍ കേണല്‍ അലി ആല്‍ ബസൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.