ആശ്വാസവുമായി ആരോഗ്യ മന്ത്രാലയം: കുറഞ്ഞ വേതനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ
text_fieldsദുബൈ: കുറഞ്ഞ വേതനം പറ്റുന്ന രോഗികൾക്കും മറ്റു ഇൻഷുറൻസ് പരിരക്ഷകളൊന്നുമില്ലാത് ത അർബുദം ഉൾപ്പെടെയുള്ള ഗുരുതര രോഗം ബാധിച്ചവർക്കും യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാല യം ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. റോഷ് ഫാർമസ്യൂട്ടിക്കൽസ് കമ്പനി, മൻസിൽ ഹെൽത്ത് കെയർ സർവിസസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് ഇരു കമ്പനികളുടെയും പ്രതിനിധികൾ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവുമായുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
നിർധന രോഗികൾക്ക് സ്നേഹവും കരുതലും പകരുന്നതിന് കഴിഞ്ഞ വർഷം മന്ത്രാലയം നടപ്പാക്കിയ ‘രോഗിക്ക് പിന്തുണ’ പദ്ധതി വിപുലപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന പ്രോജക്ടിന് തുടക്കം കുറിക്കുന്നത്. പദ്ധതി പ്രകാരം മികച്ച ചികിത്സാസൗകര്യങ്ങളും ഗുണമേന്മയേറിയ ഔഷധങ്ങളും രോഗികൾക്ക് ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയം അതീവ ശ്രദ്ധ പതിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ ഡ്രഗ് വകുപ്പ് ഡയറക്ടർ ഡോ. റുഖയ്യ ബസ്തഖി പറഞ്ഞു. ധാരണപ്രകാരം നൂറിലധികം രോഗികൾക്ക് പ്രതിവർഷം അർബുദ മരുന്നുകൾ വിതരണം നടത്തും.
അർഹതയുള്ള രോഗികൾക്ക് അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ മുഖേന പദ്ധതിയുടെ ഗുണഭോക്താക്കളാവാം. ഡോക്ടർമാർക്ക് രോഗികളെ നേരിട്ട് മൻസിൽ ഹെൽത്ത്കെയർ സർവിസിലേക്ക് റഫർ ചെയ്യാവുന്നതാണ്. ഇത്തരം രോഗികളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി സംബന്ധിച്ച് മൻസിൽ പരിശോധന നടത്തും. പിന്നീട് റോഷെ ഫാർമസ്യൂട്ടിക്കൽസുമായും ജീവകാരുണ്യ സംഘടനകളുമായും ബന്ധപ്പെട്ടതിന് ശേഷം അർഹരായ രോഗികൾക്ക് പൂർണമായും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തും. രോഗികളുടെ വിവരങ്ങൾ പുറത്തുപോകാതെ മൻസിൽ ഹെൽത്ത്കെയർ സർവിസ് രഹസ്യമായി സൂക്ഷിക്കുമെന്നും ഡോ. റുഖയ്യ ബസ്തഖി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.