റാക് പൊലീസിന് അന്താരാഷ്ട്ര പുരസ്കാരം
text_fieldsറാസല്‍ഖൈമ: മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് റാക് പൊലീസിന് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച് ഗ്രേറ്റ് പ്ളേസ് ടു വര്‍ക്ക് അന്താരാഷ്ട്ര ഗ്രാന്റിങ് ഓര്ഗനൈസേഷന്. ജീവിത നിലവാരം ഉയര്‍ത്തുന്ന പ്രോല്‍സാഹജനകമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ ജീവനക്കാരെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റാക് പൊലീസിന്റെ മുഖമുദ്രയെന്ന് പുരസ്കാരം സമ്മാനിച്ച് അക്രഡിറ്റേഷന് കമ്പനി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സന്തോഷകരമായ സമൂഹ സൃഷ്ടിപ്പിനായുള്ള യു.എ.ഇയുടെ കാഴ്ച്ചപ്പാട് കൈവരിക്കാനുള്ള റാക് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് പുരസ്കാര നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ തൊഴില്‍ അന്തരീക്ഷം സുപ്രധാന ഘടകമാണ്. അവരുടെ സന്തോഷവും സംതൃപ്തിയും പ്രധാന മുന്‍ഗണനകളാണെന്നും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അലി അബ്ദുല്ല വ്യക്തമാക്കി. കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രോല്‍സാഹനമാണ് ഈ നേട്ടമെന്ന് സ്ട്രാറ്റജി ആൻഡ് പെര്‍ഫോമന്‍സ് ഡെവലപ്പ്മെന്റ് വകുപ്പ് ഡയറക്ടര്‍ കേണല്‍ മര്വാന് അബ്ദുല്ല ജാക്ക പറഞ്ഞു.
പ്രൊഫഷനല്‍ ടാലന്റ് പ്രോഗ്രാം, ചാമ്പ്യന്‍ എംപ്ളോയി പ്രോഗ്രാം, റിവാര്‍ഡ്സ് ആൻഡ് മോട്ടിവേഷന്‍ സിസ്റ്റം തുടങ്ങി ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന വ്യത്യസ്ത പരിപാടികളെക്കുറിച്ച് ചടങ്ങില്‍ വിശദീകരിച്ചു. ഹാപ്പിനസ് വകുപ്പ് മേധാവി മേജര്‍ ഹമദ് അലി അല്‍ ഷെഹി, മുഹമ്മദ് മഹ്മൂദ് അല്‍ ഷെയര്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പുരസ്കാര സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.